< Back
Saudi Arabia

Saudi Arabia
എട്ടാം തവണയും കേസ് മാറ്റിവെച്ചു; റഹീമിന്റെ മോചനം ഇനിയും വൈകും
|13 Feb 2025 3:52 PM IST
നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റിയത്.
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചനക്കാര്യത്തിൽ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമായില്ല. നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. എട്ടാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കന്നത്.
006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതക കേസിൽ അബ്ദുറഹീം അറസ്റ്റിലായത്. 2012ലാണ് റഹീമിന് കോടതി വധശിക്ഷ വിധിച്ചത്.