< Back
Saudi Arabia
Rain likely in six Regions in Saudi Arabia
Saudi Arabia

സൗദിയിൽ ആറിടങ്ങളിൽ മഴക്ക് സാധ്യത

Web Desk
|
8 March 2026 5:03 PM IST

ജിസാൻ, അസീർ, അൽ ബഹ, മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലാണ് സാധ്യത

റിയാദ്: സൗദിയിൽ ആറിടങ്ങളിൽ മഴക്ക് സാധ്യത. ജിസാൻ, അസീർ, അൽ ബഹ, മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യത. ആലിപ്പഴ വർഷവും കനത്ത കാറ്റും ഉൾപ്പെടെ മിതമായതോ കനത്തതോ ആയ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. മഴ മിന്നൽ പ്രളയത്തിന് ഇടയാക്കിയേക്കുമെന്നും അധികൃതർ പറയുന്നു. നജ്റാൻ വരെ ഇതുണ്ടായേക്കും.

മദീന, ഖസീം എന്നിവിടങ്ങളിൽ സജീവമായ കാറ്റിനൊപ്പം നേരിയ മഴക്കും വടക്കൻ അതിർത്തികൾ, അൽ ജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്.

Similar Posts