< Back
Saudi Arabia

Saudi Arabia
റമദാൻ; മക്ക ഷട്ടിൽ ബസ് സർവീസ് ഉപയോഗപ്പെടുത്തിയത് 6.4 കോടി യാത്രക്കാർ
|18 March 2026 1:46 PM IST
15 ലക്ഷം ട്രിപ്പുകളാണ് റമദാനിൽ മാത്രമായി നടത്തിയത്
റിയാദ്: റമദാൻ മാസത്തിൽ സെൻട്രൽ സ്റ്റേഷൻ വഴി മക്കയിലെ മസ്ജിദുൽ ഹറമിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി ഏർപ്പെടുത്തിയ ഷട്ടിൽ ബസ് സർവീസ് 6.4 കോടിയിലധികം പേർ ഉപയോഗപ്പെടുത്തിയതായി മക്ക റോയൽ കമ്മീഷൻ അറിയിച്ചു. സെൻട്രൽ സ്റ്റേഷൻ വഴിയാണ് ബസ് സർവീസ് നടത്തുന്നത്. 15 ലക്ഷം ട്രിപ്പുകളാണ് റമദാനിൽ മാത്രമായി നടത്തിയത്. ഇത് മക്ക നഗരത്തിൽ നടത്തുന്ന റെക്കോർഡ് സീസണൽ ട്രിപ്പുകളാണ്. ഹറം പള്ളിക്ക് ചുറ്റുമുള്ള നമസ്കാര സ്ഥലങ്ങൾ, ചരിത്ര സാംസ്കാരിക കേന്ദ്രങ്ങൾ, എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും ഈ ഗതാഗത സംവിധാനത്തിലൂടെ സാധിച്ചു.