< Back
Saudi Arabia

Saudi Arabia
ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം
|1 April 2022 9:03 PM IST
ഒമാനിൽ ഞായറാഴ്ചയാണ് നോമ്പ് തുടങ്ങുക
മാസപ്പിറവി ദൃശ്യമായതോടെ ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതം ആരംഭിക്കും. ഒമാനിൽ ഞായറാഴ്ചയാണ് നോമ്പ് തുടങ്ങുക. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ന് ശഅബാൻ 29 പൂർത്തിയാക്കിയാണ് നാളെ റമദാന് തുടക്കമാകുന്നത്.
അതേസമയം, രാജ്യത്തെവിടെയും റമദാൻ മാസപ്പിറവി കാണാത്തതിനെ തുടർന്ന് ഒമാനിൽ റമദാൻ ഞായറാഴ്ച ആരംഭിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി നിരീക്ഷിക്കാനുള്ള പ്രത്യേക സമിതി യോഗം ചേർന്നാണ് തീരുമാനം കൈകൊണ്ടത്. ഒമാനിൽ ഇന്ന് ശഅ്ബാൻ 29 ആയിരുന്നു. മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി ഞായറാഴ്ച റമദാൻ ആരംഭിക്കുന്നത്.
Ramadan begins tomorrow in Saudi Arabia; Sunday in Oman