< Back
Saudi Arabia
Ramadan fast to begin tomorrow if moon sighted in Saudi Arabia today
Saudi Arabia

സൗദിയിൽ ഇന്ന് മാസപ്പിറവി ദൃശ്യമായാൽ നാളെ റമദാൻ വ്രതാരംഭം

Web Desk
|
17 Feb 2026 11:36 AM IST

ഒമാനിൽ വ്യാഴാഴ്ചയാണ് റമദാൻ വ്രതാരംഭമെന്ന് പ്രഖ്യാപിച്ചിരുന്നു

മക്ക: സൗദിയിൽ ഇന്ന് റമദാൻ മാസപ്പിറവി നിരീക്ഷിക്കും. ചന്ദ്രപ്പിറവി ദൃശ്യമായാൽ നാളെ റമദാനും വ്രതത്തിനും തുടക്കമാകും. മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ വ്യാഴാഴ്ചയാകും നോമ്പിന് തുടക്കമാവുക. രാജ്യത്തിന്റെ പല ഭാഗങ്ങളും ഇത്തവണ തണുപ്പിലാണ് റമദാനെ സ്വീകരിക്കുക.

സൗദി അറേബ്യയിൽ ഇന്ന് ശഅ്ബാൻ 29 ആണ്. രാജ്യത്തുടനീളം ഇന്ന് മാസപ്പിറവി നിരീക്ഷണത്തിന് ആഹ്വാനമുണ്ട്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ മാസപ്പിറവി നിരീക്ഷണത്തിന് സൗകര്യമൊരുക്കി കഴിഞ്ഞു. ഇന്ന് സൂര്യാസ്തമയ സമയത്ത് ചന്ദ്രൻ സൂര്യനേക്കാൾ മുൻപോ അല്ലെങ്കിൽ തൊട്ടുപിന്നാലെയോ അസ്തമിക്കും. ഇതിനാൽ ടെലിസ്‌കോപിലൂടെയോ നഗ്‌നനേത്രങ്ങൾ കൊണ്ടോ മാസപ്പിറവി കാണാനാകില്ലെന്നാണ് ശാസ്ത്രീയ വിലയിരുത്തൽ. മാസപ്പിറവി ദൃശ്യമായാൽ നാളെ നോമ്പിനും ഇന്ന് രാത്രി മുതൽ തറാവീഹ് നമസ്‌കാരങ്ങൾക്കും തുടക്കം കുറിക്കും. മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ വ്യാഴാഴ്ചയാകും വ്രതാരംഭം. ഒമാനിൽ ഈ മാസം 19 നാണ് റമദാൻ വ്രതാരംഭമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Similar Posts