
ഫയൽ ഫോട്ടോ
ഗൾഫ് രാജ്യങ്ങളിൽ റമദാൻ നോമ്പിന് തുടക്കമായി
|ആദ്യ രാവിൽ നിറഞ്ഞ് ഹറം
മക്ക: ഗൾഫ് രാജ്യങ്ങളിൽ റമദാൻ നോമ്പിന് ഇന്ന് തുടക്കമായി. വിശുദ്ധ ഖുർആൻ അവതരിച്ച മാസത്തിലെ ആദ്യ രാവിലെ പ്രാർഥനയിൽ തന്നെ മക്കയും മദീനയും നിറഞ്ഞു. ഹജ്ജിനേക്കാൾ തിരക്കേറുന്ന സമയമായതിനാൽ അർധസൈനിക വിഭാഗങ്ങളേയും സജ്ജീകരിച്ചിട്ടുണ്ട്.
റമദാന്റെ ആദ്യ രാവിൽ തന്നെ ഹറം നിറഞ്ഞു. വിശുദ്ധ ഖുർആൻ അവതരിച്ച മാസത്തിൽ അത് പാരായാണം ചെയ്തും ഒരു മാസക്കാലം നോമ്പനുഷ്ടിച്ചും വിശ്വാസികൾ ദൈവത്തിലേക്കണയും. ഹറമിൽ ഹജ്ജിനേക്കാൾ തിരക്കേറുന്ന സമയമാണ് റമദാൻ. ഓരോ നന്മകൾക്കും വിശ്വാസികൾ ദൈവത്തിന്റെ സന്തോഷം അധികമായി ഏറ്റവാങ്ങുന്നുണ്ട് ഹറമിൽ.
മദീനയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ദൈവത്തിന്റെ ഭവനങ്ങളായ പള്ളികളും ഗ്രന്ഥമായ വിശുദ്ധ ഖുർആനിലും വിശ്വാസികൾ കൂടുതൽ ചിലവഴിക്കുന്ന സമയം കൂടിയാണിത്.
ഇന്നലെ മാസപ്പിറ ഗൾഫിൽ കണ്ടതോടെ മുഴുവൻ ഗൾഫ് രാഷ്ട്രങ്ങളിലെ വിപണിയും ചടുലമായിരുന്നു. വർഷത്തിലൊരിക്കൽ സമ്പത്തിനെ ശുദ്ധീകരിക്കുന്ന സകാത്ത് വിശ്വാസികൾ കൊടുത്ത് തീർക്കാൻ ഉപയോഗിക്കുന്നതും റമദാനെയാണ്. ഗസ്സ ഉൾപ്പെടെ കെടുതിയിലുള്ളവരെ അറബ് രാഷ്ട്രങ്ങൾ കൂടുതലായി സഹായിക്കുന്ന മാസം കൂടിയാണിത്. പാപങ്ങൾ ഏറ്റുപറഞ്ഞും ജീവിതം കൂടുതൽ വിശുദ്ധമാക്കിയും വിശ്വാസികൾ റമദാനെ ഏറ്റുവാങ്ങുകയാണ്.