< Back
Saudi Arabia

Saudi Arabia
റമദാൻ സീസൺ സെയിലിന് ഇന്ന് തുടക്കം
|1 Feb 2026 6:09 PM IST
മാർച്ച് 26 വരെയാണ് സീസൺ
റിയാദ്: സൗദിയിൽ റമദാൻ സീസൺ സെയിലിന് ഇന്ന് തുടക്കം. ഈദുൽ ഫിത്വർ ദിനവും കഴിഞ്ഞ് മാർച്ച് 26 വരെ സീസൺ നീണ്ടുനിൽക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. റമദാൻ വിഭവങ്ങളും പെരുന്നാൾ അവശ്യവസ്തുക്കളും ആകർഷകമായ ഓഫറുകളിൽ ഇക്കാലയളവിൽ ലഭ്യമാകും. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കി ഉപഭോക്താക്കൾക്ക് നേരത്തെ തന്നെ ഷോപ്പിങ് നടത്താൻ സൗകര്യമൊരുക്കുകയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഡിസ്‌കൗണ്ട് ലൈസൻസുകൾ ഇതിനായി കരസ്ഥമാക്കണം.