< Back
Saudi Arabia

Saudi Arabia
നവോദയ സാംസകാരിക വേദിയുടെ റിലീഫ് ഫണ്ട് പ്രൊഫ. ഗോപിനാഥ് മുതുകാടിന് കൈമാറി
|4 Oct 2023 12:22 AM IST
നവോദയ സാംസകാരിക വേദിയുടെ ഈ വർഷത്തെ റിലീഫ് ഫണ്ട് മജീഷ്യനും ജീവകാരുണ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാടിന് നവോദയ രക്ഷാധികാരി പവനൻ മൂലക്കീൽ റഹീമയിലെ അൽ റോമാൻസിയ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കൈമാറി.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സമാഹരിക്കുന്ന റമദാൻ റിലീഫ് ഫണ്ട് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗപ്പെടുത്താറുള്ളത്.
ഈ വർഷം ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന ഡിഫറന്റ് ആർട്ട് സെന്ററിന് നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്കോളർഷിപ്പ് സ്വീകരിച്ച കുട്ടികളിൽ ചിലരും ലഭിച്ച തുക മുതുകാടിന് കൈമാറി.