< Back
Saudi Arabia
Saudi Arabia
മസ്ജിദുൽ ഹറമിൽ റമദാൻ ക്ലാസുകൾക്ക് തുടക്കം
|14 Feb 2026 10:12 PM IST
കർമശാസ്ത്രം, വിശ്വാസ കാര്യങ്ങൾ, പ്രവാചക ചരിത്രം വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കും
ജിദ്ദ: റമദാൻ മാസത്തോടനുബന്ധിച്ച് മസ്ജിദുൽ ഹറമിൽ വിപുലമായ മതപഠന-ശാസ്ത്രീയ പരിപാടികൾക്ക് ഇരുഹറം മതകാര്യ വകുപ്പ് തുടക്കം കുറിച്ചു. പ്രഗത്ഭരായ ഇസ്ലാമിക പണ്ഡിതർ നയിക്കുന്ന ക്ലാസുകളും പ്രഭാഷണങ്ങളുമാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കർമശാസ്ത്രം, വിശ്വാസ കാര്യങ്ങൾ, പ്രവാചക ചരിത്രം തുടങ്ങി പ്രധാന ഇസ്ലാമിക വിജ്ഞാന ശാഖകളെ അധികരിച്ചായിരിക്കും ക്ലാസുകൾ. തീർഥാടകർക്കും സന്ദർശകർക്കും മികച്ച അനുഭവം നൽകുന്നതായിരിക്കും റമദാൻ പ്രോഗ്രാം.