< Back
Saudi Arabia

Saudi Arabia
തബൂക്ക് പരിസരപ്രദേശങ്ങളിൽ 30,000 ചതുരശ്ര മീറ്റർ റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരണത്തിലേക്ക്
|27 Dec 2025 9:42 PM IST
പ്രധാന റോഡുകൾക്കിടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിന് സഹായകമാകുന്നതാണ് ഈ പദ്ധതി
റിയാദ്: സൗദിയിലെ തബൂക്ക് പരിസര പ്രദേശങ്ങളിൽ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരണത്തിലേക്ക്. അംഗീകൃത പദ്ധതി പ്രകാരം 30,000 ചതുരശ്ര മീറ്റർ റോഡുകളുടെ അറ്റകുറ്റപ്പണികളാണ് പൂർത്തിയായതെന്ന് തബൂക്ക് മേഖല മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് യഹ്‌യ അൽ ജർറ പറഞ്ഞു. ബാക്കിസ്ഥലങ്ങളിലെ റോഡുകൾ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിൻസ് സുൽത്താൻ റോഡ്, കിങ് ഫഹദ് റോഡ്, പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ റോഡ്, കിങ് അബ്ദുൽ അസീസ് റോഡ് എന്നിവ. അൽ റൗദ, അൽ നഹ്ദ, അൽ ഖാദിസിയ, അൽ വുറൂദ് തുടങ്ങിയ റോഡുകളിലാണ് അംഗീകൃത പദ്ധതി പ്രകാരം നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. പ്രധാന റോഡുകൾക്കിടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിന് സഹായകമാകുന്നതാണ് ഈ പദ്ധതി.