< Back
Saudi Arabia
Riyadh Air and Red Sea join hands to pave the way for luxury tourism
Saudi Arabia

റിയാദ് എയറും റെഡ് സീയും കൈകോർക്കുന്നു; ആഡംബര ടൂറിസത്തിന് വഴി തുറക്കും

Web Desk
|
30 Aug 2025 9:11 PM IST

ഈ വർഷാവസാനത്തോടെ റിയാദ് എയറിന് തുടക്കമാകും

ജിദ്ദ: സൗദിയുടെ പ്രധാന ടൂറിസം പദ്ധതിയായ റെഡ് സീയും റിയാദ് എയറും പങ്കാളിത്തം ശക്തമാക്കുന്നു. ഇതിനായി സഹകരണ കരാറിൽ ഒപ്പുവച്ചു. ആഡംബര ടൂറിസത്തിന് പുതിയ വഴികൾ തുറക്കുന്നതാണ് പ്രഖ്യാപനം. റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇരു കമ്പനികളുടെയും സിഇഒമാർ പങ്കെടുത്ത ചടങ്ങിലാണ് പ്രഖ്യാപനം. റെഡ് സിയുടെയും റിയാദ് എയറിന്റെയും ബ്രാൻഡുകൾ ഇതുവഴി ശക്തിപ്പെടുത്തും. സംയുക്തമായി വിപണന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. ഇതാണ് കരാറിന്റെ പ്രധാന ലക്ഷ്യം. റെഡ് സീയിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനും ധാരണയായി.

ഈ വർഷം അവസാനത്തോടെയാണ് റിയാദ് എയർ സർവീസ് ആരംഭിക്കുന്നത്. ആഗോളതലത്തിൽ സുസ്ഥിര ആഡംബര വിനോദസഞ്ചാര കേന്ദ്രമായി റെഡ്‌സീയെ കരാറിലൂടെ പ്രമോട്ട് ചെയ്യും. അതോടൊപ്പം റിയാദ് എയറിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യുന്നവർക്കുള്ള ഇഷ്ട വിമാനക്കമ്പനിയായും വളർത്തും. സതേൺ ഡ്യൂൺസ്, ഷെബാര, ഡെസേർട്ട് റോക്ക് തുടങ്ങി അഞ്ചോളം അത്യാഡംബര റിസോർട്ടുകളാണ് റെഡ് സീയിൽ പ്രവർത്തിക്കുന്നത്. റിയാദ് എയർ അതിഥികൾക്ക് ഇവ ആസ്വദിക്കാൻ എക്‌സ്‌ക്ലൂസീവ് ഓഫറുകളും പാക്കേജുകളും ലഭ്യമാക്കും.

Similar Posts