< Back
Saudi Arabia
Riyadh Air starts recruiting pilots | latest gulf news
Saudi Arabia

പൈലറ്റുമാരുടെ റിക്രൂട്ടിങ് ആരംഭിച്ച് റിയാദ് എയർ; ജനുവരി മുതൽ ജോലിയിൽ പ്രവേശിക്കും

Web Desk
|
3 Sept 2023 12:55 AM IST

ആദ്യ ബാച്ചിൽ 20 പൈലറ്റുമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്.

ജിദ്ദ: സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങി. മൂന്നു വര്‍ഷത്തിനുള്ളില്‍ പരിചയ സമ്പന്നരായ 700 പൈലറ്റുമാരെ നിയമിക്കാനാണ് തീരുമാനം. ജനുവരി മുതൽ പൈലറ്റുമാർ ജോലിയിൽ പ്രവേശിക്കുമെന്ന് റിയാദ് എയർ സിഇഒ അറിയിച്ചു.

വ്യോമഗതാഗത മേഖലയിൽ വൻ മാറ്റത്തിനൊരുങ്ങുന്നതിന്റെ ഭാ​ഗമായാണ് അടുത്തിടെ പ്രഖ്യാപിച്ച റിയാദ് എയറിൻ്റെ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നത്. സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായാണ് റിയാദ് എയർ അവതരിപ്പിച്ചിട്ടുള്ളത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പിന്തുണയോടെയാണ് ഇതിൻ്റെ പ്രവർത്തനം.

ആദ്യ ബാച്ചിൽ 20 പൈലറ്റുമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. ബോയിംഗ് 787-9, വീതികൂടിയ ബോയിംഗ് 777 എന്നീ ശ്രേണികളിൽപ്പെട്ട വിമാനങ്ങളിലേക്ക് മികച്ച പൈലറ്റുമാരെയായിരിക്കും നിയമിക്കുക. ഇതിനായുളള ഇൻ്റർവ്യൂ ആരഭിച്ചതായി റിയാദ് എയര്‍ സിഇഒ പീറ്റര്‍ ബെല്ല്യു പറഞ്ഞു.

അടുത്ത ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിൽ പുതിയ പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിക്കും. കൂടാതെ ചില പൈലറ്റുമാര്‍ ഒക്‌ടോബറിലും നവംബറിലും ജോലിക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പീറ്റര്‍ ബെല്ല്യു പറഞ്ഞു.


Similar Posts