< Back
Saudi Arabia
Riyadh Airport terminal change from today
Saudi Arabia

റിയാദ് വിമാനത്താവളം: ഘട്ടം ഘട്ടമായുള്ള ടെർമിനൽ മാറ്റം ഫെബ്രുവരി 16 മുതൽ

Web Desk
|
9 Feb 2026 3:35 PM IST

10 ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ വിവിധ ടെർമിനലുകളിലേക്ക് മാറ്റും

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഘട്ടം ഘട്ടമായുള്ള ടെർമിനൽ മാറ്റം ഫെബ്രുവരി 16 മുതൽ 25 വരെയായി നടക്കും. 10 ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ വിവിധ ടെർമിനലുകളിലേക്ക് മാറ്റും. സൗദിയ, ഫ്ളൈനാസ്, ഫ്ളൈഡീൽ, വിദേശ വിമാനക്കമ്പനികൾ എന്നിവയുടെ വിമാനങ്ങൾക്ക് ഈ മാറ്റം ബാധകമാകും. യാത്രക്കാരുടെ ഒഴുക്ക്, പ്രവർത്തന കാര്യക്ഷമത, ദീർഘകാല സേവന നിലവാരം എന്നിവ മെച്ചപ്പെടുത്താനാണ് നടപടിയെന്ന് വിമാനത്താവളം അറിയിച്ചു.

ടെർമിനലുകളിലെ മാറ്റം

  • ദേശീയ കമ്പനികളുടെ അന്താരാഷ്ട്ര വിമാനങ്ങൾ: ടെർമിനൽ 1, 2
  • ദേശീയ കമ്പനികളുടെ ആഭ്യന്തര വിമാനങ്ങൾ: ടെർമിനലുകൾ 3, 4
  • വിദേശ കമ്പനികളുടെ അന്താരാഷ്ട്ര വിമാനങ്ങൾ: ടെർമിനൽ 5

വിവിധ ദിവസങ്ങളിലെ ടെർമിനൽ മാറ്റങ്ങൾ

ഫെബ്രുവരി 16:

12:00 AM ന് ശേഷമുള്ള ഫ്‌ളൈഡീൽ അന്താരാഷ്ട്ര വിമാനങ്ങൾ ടെർമിനൽ ഒന്നിൽ നിന്ന്

ഫെബ്രുവരി 17:

3:00 AMന് ശേഷമുള്ള സൗദിയ അന്താരാഷ്ട്ര വിമാനങ്ങൾ ടെർമിനൽ രണ്ടിൽ നിന്ന്

ഫെബ്രുവരി 24:

12:00 AM ന് ശേഷമുള്ള എല്ലാ സൗദിയ ആഭ്യന്തര വിമാനങ്ങളും ടെർമിനൽ 4 ൽ നിന്ന്

സൗദിയ, ഫ്ളൈനാസ്, ഫ്ളൈഡീൽ എന്നിവയുടെ 11:00 PM ന് ശേഷമുള്ള ആഭ്യന്തര വിമാനങ്ങളും ടെർമിനൽ 4 ൽ നിന്ന്

ഫെബ്രുവരി 25:

5:00 AM ന് ശേഷമുള്ള വിദേശ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര വിമാനങ്ങൾ ടെർമിനൽ 5 ൽ നിന്ന്

സൗദിയ, ഫ്ളൈനാസ്, ഫ്ളൈഡീൽ എന്നിവയുടെ 7:00 AM ന് ശേഷമുള്ള ആഭ്യന്തര വിമാനങ്ങൾ ടെർമിനൽ 3 ൽ നിന്ന് മാത്രം, ആഭ്യന്തര സേവനങ്ങൾക്കായി നിശ്ചയിക്കപ്പെട്ടതാണ് ടെർമിനൽ.

യാത്രക്കാർ നേരത്തെ എത്തണം

റിയാദ് വിമാനത്താവളം വഴി സഞ്ചരിക്കുന്ന യാത്രക്കാർ നേരത്തെ എത്തണമെന്ന് അധികൃതർ. ഘട്ടം ഘട്ടമായുള്ള ടെർമിനൽ മാറ്റം നടപ്പാക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിയുക്ത ടെർമിനലിൽ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് ചെക്ക്-ഇൻ തുടങ്ങുമെന്നും അറിയിച്ചു. യാത്രക്കാർ അവരുടെ നിയുക്ത ടെർമിനലുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചു.

Similar Posts