< Back
Saudi Arabia
Skytrax 2026 Ranking: Riyadh Airport is the worlds best developing airport
Saudi Arabia

സ്‌കൈട്രാക്‌സ് 2026 റാങ്കിങ്: റിയാദ് എയർപോർട്ട് ലോകത്തിലെ ഏറ്റവും മികച്ച വികസ്വര വിമാനത്താവളം

Web Desk
|
19 March 2026 11:13 PM IST

3-4 കോടി യാത്രക്കാരുടെ വിഭാഗത്തിൽ ഏറ്റവും മികച്ച വിമാനത്താവള അവാർഡും

റിയാദ്: ആഗോള വിമാനത്താവള റേറ്റിങ് ഓർഗനൈസേഷനായ സ്‌കൈട്രാക്‌സ് 2026 ലെ റാങ്കിങ് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം നേടി. 3-4 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് നേട്ടം. ലോകത്തിലെ ഏറ്റവും മികച്ച വികസ്വര വിമാനത്താവളത്തിനുള്ള അവാർഡും റിയാദ് എയർപോർട്ട് സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയിൽ 14-ാം സ്ഥാനവും നേടി. മിഡിൽ ഈസ്റ്റ് വിമാനത്താവളങ്ങളിൽ ഏറ്റവും മികച്ച മാനവ വിഭവശേഷി ടീം വിഭാഗത്തിൽ രണ്ടാം സ്ഥാനവും റിയാദ് എയർപോർട്ടിനാണ്. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ നടന്ന ചടങ്ങിൽ അവാർഡുകൾ ഏറ്റുവാങ്ങി.

27-ാം സ്ഥാനത്തേക്ക് മുന്നേറി ജിദ്ദ വിമാനത്താവളം

ലോകത്തിലെ ഏറ്റവും മികച്ച 100 വിമാനത്താവളങ്ങളുടെ ആഗോള പട്ടികയിൽ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം 27-ാം സ്ഥാനത്തേക്ക് മുന്നേറി. ആഗോള വിമാനത്താവള റേറ്റിങ് ഓർഗനൈസേഷനായ സ്‌കൈട്രാക്‌സ് പുറത്തിറക്കിയ 2026 ലെ റാങ്കിങ്ങിലാണ് നേട്ടം. 17 സ്ഥാനമാണ് എയർപോർട്ട് മറികടന്നത്. 56 കോടി യാത്രക്കാരുടെ വിഭാഗത്തിൽ ലോകത്തിലെ മൂന്നാമത്തെ മികച്ച വിമാനത്താവളമായും ജിദ്ദ തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട അഞ്ചാമത്തെ വിമാനത്താവളവും ജിദ്ദയാണ്. കുടിയേറ്റ പ്രക്രിയയിൽ ആഗോളതലത്തിൽ എട്ടാമതാണ് എയർപോർട്ട്.

Similar Posts