< Back
Saudi Arabia

Saudi Arabia
2.5 കോടി മണിക്കൂർ സുരക്ഷിത ജോലി സമയം മറികടന്ന് റിയാദ് എയർപോർട്ട്
|5 Dec 2025 6:03 PM IST
2,560 ഹെൽമെറ്റുമായി സേഫ്റ്റി ഫസ്റ്റ് എന്നെഴുതി നേട്ടം ആഘോഷിച്ചു, ഗിന്നസ് വേൾഡ് റെക്കോഡ്
റിയാദ്: 2.5 കോടി മണിക്കൂർ സുരക്ഷിത ജോലി സമയം മറികടന്ന് റിയാദ് എയർപോർട്ട്. നേട്ടം 2,560 ഹെൽമെറ്റുകളുമായി സേഫ്റ്റി ഫസ്റ്റ് എന്നെഴുതിയാണ് എയർപോർട്ട് ആഘോഷിച്ചത്. ഇതിന് ഗിന്നസ് വേൾഡ് റെക്കോഡ് ലഭിച്ചു. സേഫ്റ്റി ഹെൽമറ്റ് കൊണ്ടുള്ള ഏറ്റവും വലിയ വാക്കെന്ന റെക്കോഡാണ് ലഭിച്ചത്. റിയാദിലെ കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലാണ് ആഘോഷം നടത്തിയത്.
നേട്ടത്തിൽ റിയാദ് എയർപോർട്ട്‌സ് കമ്പനി സിഇഒ അയ്മാൻ ബിൻ അബ്ദുൽ അസീസ് അബു അബഹ് സന്തോഷം പ്രകടിപ്പിച്ചു. ഈ തരത്തിൽ ഗിന്നസ് വേൾഡ് റെക്കോഡിൽ പ്രവേശനം നേടിയത് ജോലി സ്ഥലത്തെ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് സമൂഹ അവബോധം വളർത്തുന്നതാണെന്ന് അബു അബഹ് പറഞ്ഞു.