< Back
Saudi Arabia
റിയാദ് അൽ ആലിയ സ്കൂളിന് മികച്ച വിജയം
Saudi Arabia

റിയാദ് അൽ ആലിയ സ്കൂളിന് മികച്ച വിജയം

Web Desk
|
20 May 2025 7:46 PM IST

റിയാദ്: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ 2024-25 വർഷത്തെ CBSE പരീക്ഷകളിൽ മികച്ച വിജയ ശതമാനം നേടി റിയാദിലെ അൽ ആലിയ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ. പന്ത്രണ്ടാം തരത്തിൽ സയൻസ് വിഭാഗത്തിൽ 95.2% വിജയം നേടി ഉമൈർ സമീർ ഒന്നാമതെത്തി. 92.4% മാർക്കോടെ മുഹമ്മദ്‌ അദീനും, 88.6% നേടി ഗോഡ്വിൻ പൗലോസും മികച്ച വിജയം കരസ്ഥമാക്കി. കൊമേഴ്‌സ് വിഭാഗത്തിൽ 94.2% മാർക്കോടെ വഫ റഹ്മാനും, 94% മാർക്കോടെ അസ്ലഹ അസീം, 91% മാർക്കോടെ മനാൽ സൈദ് മുഹമ്മദും സ്കൂൾ ടോപ്പേഴ്സ് ആയി.

പത്താം തരം പരീക്ഷയിൽ 95.4% മാർക്കോടെ അൽന എലിസബത്ത് ജോഷി മുൻനിരയിലെത്തി. 95.2% മാർക്കോടെ സിദ്ധാർഥ് ആർ.എൻ. നായരും ഉന്നതവിജയം സ്വന്തമാക്കി. ശ്രേയസ് നെടുമ്പറമ്പ് (94.2%), മുഹമ്മദ്‌ ഫുർഖാൻ (93.2%), സാവിയോ സെഫിൻ (93.2%), അനീഖ് ഹംദാൻ (93%), ഫാത്തിമ ഹമീദ് (92.8), മെഹ്ബിൻ കൊയപ്പത്തോടി (92.8%), റിഫ്സ ഫാത്തിമ റഹ്മാൻ (91.8%), ഫാത്തിമ ഷസ (91.4%), റെയ്‌ന റൂബിൾ (91.4%), അന്ന റോസ് കെ റോയ് (90.8%), ഹൻസ ഷാജഹാൻ (90.6%), അനന്ദിത് സാജൻ (90.4%) തുടങ്ങിയ വിദ്യാർഥികൾ തൊണ്ണൂറ് ശതമാനത്തിന് മുകളിൽ വാങ്ങി നേട്ടം കൈവരിച്ചു. അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പാൾ കവിതാലതാ കതിരേശൻ, മാനേജർ ബിജു ഉമ്മൻ, ബോയ്സ് വിഭാഗം സൂപ്പർവൈസർ ശ്രീകാന്ത് രാധാകൃഷ്ണൻ,പെൺകുട്ടികളുടെ വിഭാഗം സൂപ്പർവൈസർ ശാലിനി നൈനാൻ എന്നിവരും മറ്റ്‌ അദ്ധ്യാപകരും അഭിനന്ദിച്ചു.

Similar Posts