< Back
Saudi Arabia
Riyadh Kannur KMCC organized a grand Iftar gathering
Saudi Arabia

റിയാദ് കണ്ണൂർ കെഎംസിസി ഗ്രാൻഡ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Web Desk
|
25 Feb 2026 7:27 PM IST

പരിപാടിയിൽ ഏകദേശം 1500-ഓളം പേർ പങ്കെടുത്തു

റിയാദ്: റിയാദ് കണ്ണൂർ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഏകദേശം 1500-ഓളം പേർ പങ്കെടുത്തു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ നിർവഹിച്ചു.

മുഖ്താർ പി.ടി.പി സ്വാഗതം ആശംസിച്ചു. അൻവർ വി.പി അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണത്തിൽ വി.കെ മുഹമ്മദ്, യു.പി മുസ്തഫ എന്നിവർ റമദാനിന്റെ ആത്മീയതയും സമൂഹബോധവും ഓർമ്മിപ്പിച്ചു. ഷുഹൈബ് പനങ്ങാങ്ങര, അബ്ദുൽ മജീദ് പെരുമ്പ, റസാഖ് വളക്കൈ, അലി വയനാട്, എൻ.സി മുഹമ്മദ്, ഇബ്രാഹീം വളക്കൈ എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്ലാത്തൂർ അബൂബക്കർ ഹാജി, ഖാദർ മക്ക ഹൈപ്പർ മാർക്കറ്റ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടി.

ലിയാക്കത്ത് നീർവേലി, ഹുസൈൻ കുപ്പം, മുഹമ്മദ് കണ്ടക്കൈ, മഹബൂബ് ചെറിയവളപ്പ്, ഷബാബ് പടിയൂർ, ഷരീഫ് തിലാനൂർ, സിദ്ദീഖ് മടക്കര, നൗഷാദ് കെ പി, റാഫി ടി കെ, ഇർഷാദ് കായക്കൂൽ, ഷമീം യാര, അഷ്റഫ് പയ്യന്നൂർ, അഷ്റഫ് കവ്വായി, സാബിത്ത് വെങ്ങാട്, സഫാദ് കല്ല്യാശ്ശേരി, ഇസ്ഹാക്ക് തളിപ്പറമ്പ, സലിം കണ്ണൂർ ,മഹ്റൂഫ് കടാങ്കോട്, മുസ്തഫ പാപ്പിനിശ്ശേരി ,നാസർ പുല്ലുപ്പി, റസാക്ക് ഫൈസി, ഷംഷീദ് നീർവേലി, ജസീർ തലശ്ശേരി, ഗുലാം പാനൂർ, മൻസൂർ വളക്കൈ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സൈഫുദ്ദീൻ വളക്കൈ നന്ദി രേഖപ്പെടുത്തി.

Similar Posts