< Back
Saudi Arabia
Riyadh KMCC Tanur Mandalam Committee Iftar Meet
Saudi Arabia

റിയാദ് കെഎംസിസി താനൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം

Web Desk
|
24 March 2025 4:56 PM IST

കെഎംസിസി റിയാദ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം നിർവഹിച്ചു

റിയാദ്: റിയാദ് കെഎംസിസി താനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ് എക്‌സിറ്റ് 18 ൽ ഇഫ്താർ സംഗമം നടന്നു. മണ്ഡലം ട്രഷറർ അപ്പത്തിൽ കരീം ഖിറാഅത്ത് നടത്തി. കെഎംസിസി റിയാദ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ഇസ്ഹാഖ് താനൂർ അധ്യക്ഷതവഹിച്ചു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുസ്‌ലിം ലീഗിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.

സൗദി നാഷണൽ കമ്മിറ്റി അംഗം കെകെ കോയാമ്മു ഹാജി, മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നാസർ മാങ്കാവ്, അഷ്റഫ് കൽപകഞ്ചേരി, ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി സഫീർ തുടങ്ങിയവർ സംബന്ധിച്ചു.

ചടങ്ങിൽ തിരൂർ സിഎച്ച് സെന്റർ റിയാദ് ചാപ്റ്റർ സെക്രട്ടറി ബാവ താനൂർ സെന്ററിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. റിയാദ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിലേക്കുള്ള മണ്ഡലം വിഹിതം റിയാദ് കെഎംസിസി താനൂർ മണ്ഡലം ചെയർമാൻ ലത്തീഫ് കരിങ്കപ്പാറ ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ടിന് കൈമാറി. ശേഷം നടന്ന തസ്‌കിയത്, പ്രാർത്ഥനാ സദസ്സിന് സജീർ ഫൈസി നേതൃത്വം നൽകി. മുന്നൂറോളം പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് നൗഫൽ താനൂർ, ജില്ലാ സെക്രട്ടറി ഇസ്മയിൽ ഓവുങ്ങൽ, മണ്ഡലം ജനറൽ സെക്രട്ടറി ജുനൈദ് ഓമച്ചപുഴ, ട്രഷറർ അപ്പത്തിൽ കരീം, ചെയർമാൻ ലത്തീഫ് കരിങ്കപ്പാറ, മണ്ഡലം ഭാരവാഹികളായ ഫൈസൽ ഓമച്ചപുഴ, ഫൈസൽ താനൂർ, ജാഫർ പൊന്മുണ്ടം, ജെസ്ഫൽ പൊന്മുണ്ടം, സലീം ഓലപീടിക, ഷംസു ചാരാത്ത്, മണ്ഡലം പ്രവർത്തകരായ നവാസ് സി, ഇസ്മായിൽ ടി.കെ, അൽത്താഫ്, സിദ്ദിഖ്, മുജീബ്, മുനവ്വിർ, ഫാസിൽ, ഹംസ ഉണ്ണിയാൽ, ആസാദ്, നിഷാദ് തുടങ്ങിയവർ നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി ഷുക്കൂർ താനാളൂർ നന്ദി പറഞ്ഞു.

Similar Posts