< Back
Saudi Arabia
Riyadh KMCC welcomes Chandy Oommen MLA
Saudi Arabia

റിയാദ് കെഎംസിസി ചാണ്ടി ഉമ്മൻ എംഎൽഎക്ക് സ്വീകരണം നൽകി

Web Desk
|
30 July 2025 3:42 PM IST

ജനദ്രോഹ ഭരണം നടത്തുന്ന കേന്ദ്ര-കേരള സർക്കാരുകൾക്കെതിരെ പ്രവാസികൾ അടക്കം വലിയ പോരാട്ടം നടത്തേണ്ട സമയമാണെന്നു ചാണ്ടി ഉമ്മൻ

റിയാദ്: പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ബത്ത കെഎംസിസി ഓഫീസിൽ ചേർന്ന സ്വീകരണ യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന, ആഗോള തലത്തിൽ തന്നെ കയ്യൊപ്പ് ചാർത്തിയ പ്രവാസ ലോകത്തെ ഏറ്റവും മഹത്തരമായ സംഘടനയാണ് കെഎംസിസിയെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ജനദ്രോഹ ഭരണം നടത്തുന്ന കേന്ദ്ര-കേരള സർക്കാരുകൾക്കെതിരെ പ്രവാസികൾ അടക്കം വലിയ പോരാട്ടം നടത്തേണ്ട സമയമാണെന്നും പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഗുണകരമാകുന്ന രീതിയിൽ ആവിഷ്‌കരിക്കേണ്ടത് പ്രവാസികളുടെ ആവശ്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉസ്മാൻ അലി അലി പാലത്തിങ്ങൽ, ശിഹാബ് കൊട്ടുകാട്, സലിം കളക്കര, അബ്ദുല്ലാഹ് വല്ലാഞ്ചിറ തുടങ്ങിയവർ സംസാരിച്ചു. റിയാദ് കെഎംസിസി നേതാക്കളായ അഷ്റഫ് കൽപകഞ്ചേരി, അബ്ദുറഹ്‌മാൻ ഫറൂഖ്, മാമുക്കോയ ഒറ്റപ്പാലം, ഷറഫു വള്ളിക്കുന്ന്, സയീദ് ധർമ്മടം, ഫസൽ അൽ റയാൻ, റാഷിദ് ദയ, കുഞ്ഞോയി കോടമ്പുഴ, അലി അക്ബർ കുന്നമംഗലം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും നജീബ് നെല്ലാംകണ്ടി നന്ദിയും പറഞ്ഞു.

Similar Posts