< Back
Saudi Arabia
Riyadh Metro crosses new milestone of 200 million passengers
Saudi Arabia

20 കോടി യാത്രക്കാർ; പുതിയ നാഴികക്കല്ല് മറികടന്ന് റിയാദ് മെട്രോ

Web Desk
|
15 March 2026 5:17 PM IST

കൂടുതൽ പേർ ഉപയോഗിക്കുന്നത് ബ്ലൂ ലൈൻ

റിയാദ്: 20 കോടി യാത്രക്കാരെന്ന പുതിയ നാഴികക്കല്ല് റിയാദ് മെട്രോ പിന്നിട്ടതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (ആർസിആർസി). 10 കോടി യാത്രക്കാരെന്ന ലക്ഷ്യം മറികടന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ നേട്ടം. മെട്രോയുടെ ആറ് ലൈനുകളുടെ പ്രവർത്തന കാര്യക്ഷമതയാണ് യാത്രക്കാരുടെ എണ്ണത്തിലെ വർധനക്ക് കാരണമെന്ന് ആർസിആർസി പറഞ്ഞു.

കൂടുതൽ പേർ ഉപയോഗിക്കുന്നത് ബ്ലൂ ലൈൻ

റിയാദ് മെട്രോയിലെ മൊത്തം യാത്രക്കാരുടെ 45% ബ്ലൂ ലൈൻ (ഒലയ സ്ട്രീറ്റ് ആക്‌സിസ്) വഴിയാണെന്ന് ആർസിആർസി. റെഡ് ലൈൻ (കിംഗ് അബ്ദുല്ല റോഡ് ആക്‌സിസ്) ആണ് രണ്ടാമത്, 16%. ഓറഞ്ച് ലൈൻ (മദീന മുനവ്വറ റോഡ് ആക്‌സിസ്) 14% ശതമാനമാണ് ഉപയോഗിക്കുന്നത്. ഇതര ലൈനുകളിലും സ്ഥിരതയുള്ള വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ആകെ ഓടിയത് 3.22 കോടി കിലോമീറ്റർ

റിയാദ് മെട്രോ പദ്ധതി ലോകോത്തര പ്രവർത്തന നിലവാരം നിലനിർത്തുന്നതായി ആർസിആർസി. റിയാദ് മെട്രോ ആകെ ഓടിയത് 3.22 കോടി കിലോമീറ്ററാണ്. 11.3 ലക്ഷം യാത്രകൾ പൂർത്തിയാക്കി.

അതേസമയം സേവന നിലവാരം 99.81% കവിഞ്ഞതായും ആർസിആർസി വ്യക്തമാക്കി. ഖസ്ർ അൽ ഹുക്ം, എസ്ടിസി, കെഎഎഫ്ഡി, നാഷണൽ മ്യൂസിയം എന്നിവയുൾപ്പെടെയുള്ള പ്രധാന, ഇന്റർചേഞ്ച് സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുന്നതെന്നും പറഞ്ഞു.

Similar Posts