< Back
Saudi Arabia
Growth in Saudi Arabias non-oil sector
Saudi Arabia

റിയാദ് റോഡ് വികസന പദ്ധതി രണ്ടാം ഘട്ടത്തിൽ; ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു

Web Desk
|
12 July 2025 9:10 PM IST

എട്ട് വികസന പദ്ധതികളാണ് നടപ്പാക്കുക

റിയാദ്: സൗദിയിലെ റിയാദ് റോഡ് വികസന പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു. എട്ട് വികസന പദ്ധതികളാണ് നടപ്പാക്കുക. ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾ രേഖകൾ മന്ത്രാലയത്തിന് കൈമാറാനും നിർദേശമുണ്ട്. സൗദി റോയൽ കമ്മീഷന്റെ നേതൃത്വത്തിലാണ് വികസന പ്രവർത്തനങ്ങൾ. വികസന പ്രവർത്തനങ്ങൾക്കായി 800 കോടി റിയാലിലധികം ചെലവ് വരുമെന്നാണ് കണക്ക്.

വർധിക്കുന്ന ജനസംഖ്യ മൂലം തിരക്കേറിയതോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുക, ഗതാഗതക്കുരുക്കുകൾ കുറയ്ക്കുക, യാത്രാ സമയം കുറയ്ക്കുക തുടങ്ങിയവയാണ് ലക്ഷ്യം. റിയാദ് റിംഗ് റോഡ്, പ്രിൻസ് മിഷാൽ റോഡ്, സെക്കൻഡ് ഈസ്റ്റേൺ റിംഗ് റോഡ്, സസ്‌പെൻഷൻ ബ്രിഡ്ജ്, വെസ്റ്റേൺ റിംഗ് റോഡ് തുടങ്ങിയവയാണ് ഏറ്റെടുക്കുക.

ഏറ്റെടുക്കൽ ബാധിച്ച ഭൂവുടമകൾ രേഖകൾ ഓൺലൈൻ വഴിയോ മന്ത്രാലയത്തിന്റെ ഓഫീസിലോ സമർപ്പിക്കാനാണ് നിർദേശം. 2024 ആഗസ്റ്റ് 14നായിരുന്നു ആദ്യ ഘട്ട വികസന പ്രവർത്തനങ്ങൾ. നാല് വികസന പദ്ധതികളാണ് ഇതിന്റെ ഭാഗമായി പൂർത്തിയാക്കിയത്. രണ്ടു ഘട്ടങ്ങൾക്കുമായി 1300 കോടി റിയാൽ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar Posts