< Back
Saudi Arabia
റിയാദ് സീസൺ: 10 ദിവസത്തിനുള്ളിൽ ലഭിച്ചത് 1100 കോടി
Saudi Arabia

റിയാദ് സീസൺ: 10 ദിവസത്തിനുള്ളിൽ ലഭിച്ചത് 1100 കോടി

Web Desk
|
28 Oct 2021 9:02 PM IST

ഇതിനകം റിയാദ് സീസണിൽ എത്തിയത് 10 ലക്ഷത്തിലേറെ പേരാണെന്ന് വിനോദ അതോറിറ്റി അറിയിച്ചു

റിയാദ് സീസണിൽ നിന്ന് 10 ദിവസത്തിനുള്ളിൽ ലഭിച്ചത് 1100 കോടി രൂപ. പ്രധാന വേദികൾ തുറക്കുന്നതിന് മുമ്പാണ് സൗദിയുടെ റെക്കോഡ് നേട്ടം. ഇതിനകം റിയാദ് സീസണിൽ എത്തിയത് 10 ലക്ഷത്തിലേറെ പേരാണെന്ന് വിനോദ അതോറിറ്റി അറിയിച്ചു. ഈ മാസം 20നായിരുന്നു റിയാദ് സീസൺ ഫെസ്റ്റിന്റെ ലോഞ്ചിങ്. ആഗോള നിലവാരത്തിലുള്ള ടൂറിസം ലക്ഷ്യം വെച്ച വിനോദ പരിപാടിക്ക് തുടക്കം കുറിച്ചത് പിറ്റ്ബുളാണ്. തുടർന്ന് വിവിധ വിനോദ പരിപാടികൾക്ക് തുടക്കം കുറിച്ചു.

എണ്ണേതര വരുമാനം ലക്ഷ്യം വെച്ച് സൗദി കിരീടാവകാശി തുടങ്ങിവെച്ചതാണ് രാജ്യത്തെ വിനോദ പരിപാടികൾ. റിയാദ് സീസണിന്റെ പ്രധാന വേദിയായ ബോളിവാഡ്, വണ്ടർലാൻഡ് എന്നിവ സജീവമാകും മുന്നേയാണ് വരുമാന നേട്ടം. ബോളിവാഡിലാണ് റെക്കോഡ് ജനം എത്താറുള്ളത്. പരിപാടികളിൽ നിന്ന് ഇതുവരെ നേരിട്ടുള്ള വരുമാനമായി 550 ദശലക്ഷം റിയാൽ നേടിയത് പരിപാടിയുടെ ജനകീയത കൂടിയാണ് തെളിയിക്കുന്നത്.

Similar Posts