< Back
Saudi Arabia
ഗ്ലോബൽ ലോജിസ്റ്റിക് ഫോറത്തിന് റിയാദ് വേദിയാകും
Saudi Arabia

ഗ്ലോബൽ ലോജിസ്റ്റിക് ഫോറത്തിന് റിയാദ് വേദിയാകും

Web Desk
|
22 Aug 2024 10:44 PM IST

ഒക്ടോബർ പന്ത്രണ്ടു മുതൽ പതിനാല് വരെയാണ് ലോജിസ്റ്റിക് ഫോറം

റിയാദ്: ഗ്ലോബൽ ലോജിസ്റ്റിക് ഫോറത്തിന് റിയാദ് വേദിയാകും. ഒക്ടോബർ പന്ത്രണ്ടു മുതൽ പതിനാല് വരെയാണ് ലോജിസ്റ്റിക് ഫോറം. സൗദിയെ ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഫോറം സംഘടിപ്പിക്കുന്നത്. കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ വെച്ചായിരിക്കും ലോജിസ്റ്റിക് ഫോറം സംഘടിപ്പിക്കുക.

സൽമാൻ രാജാവിന്റെ നേതൃത്വത്തിലായിരിക്കും ഫോറം സംഘടിപ്പിക്കുക. ലോകവ്യാപക വ്യാപാരവും, വിതരണ ശൃംഖലയും ഉൾപ്പെടുന്ന മേഖലകളിൽ വലിയ മാറ്റങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാർ, മന്ത്രിമാർ, വ്യവസായ പ്രമുഖർ, വിദഗ്ധർ, എന്നിവരുൾപ്പെടെ 10,000 ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നൂതന സാങ്കേതിക വിദ്യകൾ, പുതിയ വിപണി ട്രെൻഡുകൾ, നയങ്ങൾ, നിയമങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ നടക്കും. വിപണിയിൽ എങ്ങനെ കൂടുതൽ കാര്യക്ഷമതയുണ്ടാക്കാം, പരിസ്ഥിതിയും സാമൂഹിക പ്രതിബന്ധങ്ങളും എങ്ങനെ പരിഹരിക്കാം തുടങ്ങിയ വിഷയങ്ങളും ഫോറത്തിന്റെ ഭാഗമാകും. രാജ്യത്തെ അന്താരാഷ്ട്ര വ്യാപാരത്തിൽ പ്രധാന കേന്ദ്രമായി മാറാൻ ഫോറം സഹായകരമാകും. കഴിഞ്ഞ വർഷം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച ലോജിസ്റ്റിക് സെന്ററുകളുടെ മാസ്റ്റർ പ്ലാനും ഫോറത്തിൽ അനാവരണം ചെയ്യും.


Similar Posts