< Back
Saudi Arabia
വാഹനാപകടം: പാലക്കാട് സ്വദേശി മക്കയിൽ മരിച്ചു
Saudi Arabia

വാഹനാപകടം: പാലക്കാട് സ്വദേശി മക്കയിൽ മരിച്ചു

Web Desk
|
8 Feb 2025 4:31 PM IST

പട്ടാമ്പി പള്ളിപുറം നാടപ്പറമ്പ് സ്വദേശി ശാഹുൽ ഹമീദാണ് മരിച്ചത്

മക്ക: മക്കയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരണപ്പെട്ടു. പട്ടാമ്പി പള്ളിപുറം നാടപ്പറമ്പ് സ്വദേശി ശാഹുൽ ഹമീദ് (46) ആണ് മരിച്ചത്. മക്കയിലെ ഷൗക്കിയയിൽ സമൂസ കച്ചവടം നടത്തുന്ന കടയിലായിരുന്നു ജോലി. രാത്രി ജോലി കഴിഞ്ഞതിനുശേഷം റോഡ് മുറിച്ചുകടക്കവെ എതിരെ വന്ന ലക്‌സസ് വാഹനമിടിച്ച് തൽക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം ഡോ. ഇവാൾ അൽ ബഷരി ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുകൾ അറിയിച്ചു.

ഭാര്യ: വഹീദ. മക്കൾ അബ്ദുൽ ബാസിത്ത്, ഫെമിത, ഫർസാന, മിസ്ബാഹ്. സന്നദ്ധ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ നടപടികൾ പൂർത്തിയാക്കാൻ സഹായത്തിനുണ്ട്.

Similar Posts