< Back
Saudi Arabia

Saudi Arabia
യാമ്പുവിൽ മലയാളി പ്രവാസിയുടെ വീട്ടിൽ കവർച്ച
|2 March 2025 3:03 PM IST
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ഷംസുദ്ദീന്റെ ക്യാമ്പ് 5-ലെ വീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മോഷണം നടന്നത്
സൗദിയിലെ യാമ്പു റോയൽ കമ്മീഷനിൽ താമസിക്കുന്ന മലയാളി പ്രവാസിയുടെ വീട്ടിലാണ് കവർച്ച നടന്നത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ഷംസുദ്ദീന്റെ ക്യാമ്പ് 5-ലെ വീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മോഷണം നടന്നത്. ഷംസുദ്ദീനും കുടുംബവും പുറത്ത് പോയത് മനസ്സിലാക്കിയാണ് കള്ളന്മാർ അകത്ത് കയറിയത്. സ്വർണ്ണാഭരണങ്ങളാണ് പ്രധാനമായും കവർന്നത്. മോഷണത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ല. സംഭവമറിഞ്ഞ് ഉടൻ തന്നെ പോലീസും ഫിംഗർപ്രിന്റ് വിദഗ്ദ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.