< Back
Saudi Arabia
സൗദിയിൽ ഫുഡ് ഡെലിവെറിക്കായി റോബോട്ടുകൾ
Saudi Arabia

സൗദിയിൽ ഫുഡ് ഡെലിവെറിക്കായി റോബോട്ടുകൾ

Web Desk
|
1 Aug 2025 11:16 PM IST

രാജ്യത്ത് ആദ്യമായാണ് ഇത്തരം സംവിധാനം

റിയാദ്: ഫുഡ് ഡെലിവെറിക്കായി റോബോട്ടുകൾ പുറത്തിറക്കി സൗദി അറേബ്യ. ആദ്യമായാണ് രാജ്യത്ത് ഇത്തരം സ്വയം നിയന്ത്രിത റോബോട്ടുകൾ ഉപയോഗിച്ച് ഭക്ഷണ ഡെലിവറി സംവിധാനം ഒരുക്കുന്നത്. നിലവിൽ അഞ്ചു റോബോട്ടുകളാണ് സേവനം നൽകുന്നത്.

റോഷൻ ഗ്രൂപ്പ്, ഫുഡ് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ജാഹസ് ആപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി. നിലവിൽ റിയാദിലെ റോഷൻ ഫ്രണ്ട് ബിസിനസ് ഏരിയയിലായിരിക്കും സേവനം ലഭ്യമാവുക. പ്രാഥമിക ഘട്ടത്തിൽ സേവനം നൽകുക 5 റോബോട്ടുകളായിരിക്കും. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയായിരിക്കും സേവനം. സമയ ലാഭം, കാർബൺ നിയന്ത്രണം, ഗതാഗത കുരുക്ക് ഒഴിവാക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയവയുടെ ഭാഗമായാണ് പദ്ധതി. 20ലധികം സെൻസറുകൾ, 6 കാമറകൾ, ജിപിഎസ്, കൂളിംഗ് സിസ്റ്റം, സസ്പെൻഷൻ, മെസ്സേജിങ് സിസ്റ്റം എന്നിവ ഓരോ റോബോട്ടുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഗതാഗത ലോജിസ്റ്റിക്സ് ഉപമന്ത്രി ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽ റുമൈഹാണ് പുതിയ സംവിധാനത്തിൻറെ ഉദ്ഘാടനം നിർവഹിച്ചത്.

Similar Posts