< Back
Saudi Arabia
ദമ്മാം-റിയാദ് റൂട്ടിൽ കൂടുതൽ ട്രെയിനുകൾ; റോൾസ് റോയ്സുമായി കരാറിലെത്തി
Saudi Arabia

ദമ്മാം-റിയാദ് റൂട്ടിൽ കൂടുതൽ ട്രെയിനുകൾ; റോൾസ് റോയ്സുമായി കരാറിലെത്തി

Web Desk
|
25 Aug 2025 8:03 PM IST

ഏഷ്യൻ കപ്പിന് മുന്നോടിയായി 2027ലാകും പുതിയ സർവീസുകളുടെ തുടക്കം

റിയാദ്: റിയാദ് ദമ്മാം റൂട്ടിൽ സർവീസ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി പത്ത് ട്രെയിനുകൾക്ക് കൂടി കരാർ ഒപ്പിട്ടു. അമ്പത് എഞ്ചിനുകളാണ് ഇവക്കായി വാങ്ങുക. റോൾസ്‌റോയ്‌സ് കമ്പനിയുമായി സൗദി റെയിൽവേ കമ്പനി ഇതിനുള്ള കരാറിലെത്തി. സൗദിയിൽ ഏറ്റവും തിരക്കുള്ള റെയിൽ റൂട്ടാണ് ദമ്മാം-റിയാദ് പാത. നാലര മണിക്കൂർ കൊണ്ട് 450കി.മീ താണ്ടുന്നതാണ് ഈ സർവീസ്. വാരാന്ത്യങ്ങളിലും മറ്റും ടിക്കറ്റുകൾ ലഭിക്കാൻ പ്രയാസമാണ്. സ്റ്റാഡ്‌ലർ റെയിലിന് ഈ റൂട്ടിൽ പത്ത് ട്രെയിനുകൾ കൂടി വാങ്ങാൻ സൗദി റെയിൽവേ കരാറിലെത്തിയിരുന്നു. ഈ കമ്പനിയാണിപ്പോൾ റോൾസ് റോയ്‌സുമായി കരാറിലെത്തിയത്. റോൾസ് റോയ്‌സ് അമ്പത് എഞ്ചിനുകൾ റിയാദ് ദമ്മാം റൂട്ടിലേക്ക് നൽകും. പത്ത് നെക്സ്റ്റ് ജനറേഷൻ ട്രയിനുകൾ സ്വന്തമാക്കുകയാണ് ലക്ഷ്യം.

ഒരു ട്രയിനിൽ 340 സീറ്റുകളുണ്ടാകും. പ്രതിദിനം നിലവിൽ ഏഴ് സർവീസാണ് ദമ്മാം റിയാദ് റൂട്ടിലുള്ളത്. ഇത് വർധിപ്പികുകയാണ് ലക്ഷ്യം. എകോണമി ക്ലാസിൽ ഓഫ് സീസണിൽ നൂറ്റിമുപ്പത്തിയഞ്ച് റിയാലാണ് ശരാശരി നിരക്ക്. വാരാന്ത്യങ്ങളിലും ബിസിനസ് ക്ലാസുകളിലും നിരക്ക് വർധിക്കും. പുതിയ സർവീസ് വരുന്നതോടെ സർവീസ് ഉപയോഗിക്കുന്ന പ്രവാസികൾക്കും നേട്ടമാകും. ഏഷ്യൻ കപ്പിന് മുന്നോടിയായി 2027ലാകും പുതിയ സർവീസുകളുടെ തുടക്കം.

Similar Posts