< Back
Saudi Arabia

Saudi Arabia
തിരക്കില്ലാതെ പ്രാർഥന നിർവഹിക്കാൻ 'മക്ക കുല്ലുഹാ ഹറം' ക്യാമ്പയിനുമായി റോയൽ കമ്മീഷൻ ഫോർ മക്ക
|22 Feb 2026 3:04 PM IST
ഹറം പരിധിയിലുള്ള പ്രാർഥനയുടെ പുണ്യം ബോധ്യപ്പെടുത്താൻ കാമ്പയിൽ സഹായിക്കും
റിയാദ്: തിരക്കില്ലാതെ പ്രാർഥന നിർവഹിക്കുന്നതിനും ഹറം പരിധിയിലുള്ള പ്രാർഥനയുടെ പുണ്യം ബോധ്യപ്പെടുത്തുന്നതിനുമായി 'മക്ക കുല്ലുഹാ ഹറം' ക്യാമ്പയിനുമായി റോയൽ കമ്മീഷൻ റോയൽ കമ്മീഷൻ ഫോർ മക്ക. ഹറം അതിർത്തിക്കുള്ളിലെ എല്ലാ പള്ളികളിലും നമസ്കരിക്കുന്നത് ഒരു ലക്ഷം മടങ്ങ് പുണ്യം ലഭിക്കുന്ന കാര്യമാണെന്ന് താമസക്കാരെയും സന്ദർശകരെയും ഈ കാമ്പയിൻ ഓർമ്മിപ്പിക്കുന്നു.
അൽ നസീമിലെ ആയിഷ അൽ രാജി പള്ളി, അൽ അവാലിയിലെ ഇമാം അൽ ദഅ്‌വ പള്ളി, അൽ ഷൗഖിയയിലെ അൽ മുഹാജിരീൻ പള്ളി, അൽ അസീസിയയിലെ ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ് പള്ളി തുടങ്ങി ഹറം പരിധിയിലുള്ള നിരവധി പള്ളികളെ ക്യാമ്പയിൻ പരിചയപ്പെടുത്തുന്നു. വിശ്വാസികൾക്ക് പ്രയാസമില്ലാതെ ആരാധന നിർവഹിക്കാൻ അവസരം ഒരുക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.