
റോയൽ ക്രിക്കറ്റ് ക്ലബ് ജേഴ്‌സി പ്രകാശനം
|കഴിഞ്ഞ വർഷത്തിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് ദാനവും ചടങ്ങിൽ നിർവഹിച്ചു
റിയാദിലെ ക്രിക്കറ്റ് ക്ലബ്ബായ റോയൽ ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ വർഷത്തേക്കുള്ള ജേഴ്‌സിയുടെ പ്രകാശനം നിർവഹിച്ചു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ ജനുവരി 16 നു നടന്ന ചടങ്ങ് ടൂറിസം സ്ഥാപനത്തിന്റെ ഉടമയായ ഹനീഫ ഉദ്ഘാടനം ചെയ്തു. മാനേജർ നാസർ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. ക്ലബ്ബിന്റെ മുതിർന്ന അംഗവും രക്ഷാധികാരിയുമായ ഷിയാസ് ഹസ്സൻ ആമുഖ പ്രസംഗം നടത്തി. റിയാദിലെ സാമൂഹികപ്രവർത്തകരായ അലി ആലുവ, ഡൊമിനിക് സാവിയോ, സനു മാവേലിക്കര, സയ്യിദ് ഗ്ലോബൽ, റഹ്‌മാൻ മുനമ്പത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷഫീക്ക് പാറയിൽ സ്വാഗതവും വൈസ് ക്യാപ്റ്റൻ അഫാസ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ റോയൽ ക്രിക്കറ്റ് ക്ലബ്ബിന്റെ മുതിർന്ന താരങ്ങളായ ഷാനവാസ്, ഷിയാസ് ഹസ്സൻ, നാസർ ചേലമ്പ്ര, ഷഫീക് എന്നിവരെ ആദരിച്ചു. കഴിഞ്ഞ വർഷത്തിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് ദാനവും ചടങ്ങിൽ നിർവഹിച്ചു.
മികച്ച ക്യാപ്റ്റൻ - മൻസൂർ & ഷറഫലി.
മികച്ച ബാറ്റ്‌സ്മാൻ- അഫാസ് & വിഘ്‌നേഷ്
മികച്ച ബൗളർ- ബാസിൽ & ഹുസൈൻ
മികച്ച കളിക്കാരൻ- നാസിം & അഫ്‌സൽ
എമർജിങ് പ്ലയെർ- ഹാരിസ് & ഷുഹൈബ്
മികച്ച ആൾ റൗണ്ടർ- ജുനൈദ് & ലിജോ
മികച്ച ഫീൽഡർ- ആദിൽ.