< Back
Saudi Arabia
ജിദ്ദ നഗരത്തിലെ വാണിജ്യ കെട്ടിടങ്ങൾക്കായി കർശന നിയമങ്ങളും വ്യവസ്ഥകളും പുറത്തിറക്കി
Saudi Arabia

ജിദ്ദ നഗരത്തിലെ വാണിജ്യ കെട്ടിടങ്ങൾക്കായി കർശന നിയമങ്ങളും വ്യവസ്ഥകളും പുറത്തിറക്കി

Web Desk
|
8 Oct 2024 9:38 PM IST

കെട്ടിട ഭംഗി, തെരുവിന്റെ ഭംഗി, സുരക്ഷ എന്നിവ ലക്ഷ്യം

ജിദ്ദ: സൗദിയിലെ ജിദ്ദ നഗരത്തിലെ വാണിജ്യ കേന്ദ്രങ്ങളിലുള്ള കെട്ടിടങ്ങൾക്കായി നഗരസഭ കർശന നിയമങ്ങളും വ്യവസ്ഥകളും പുറത്തിറക്കി. കെട്ടിടങ്ങളുടെ പുറംഭംഗി, സുരക്ഷ എന്നിവ കണക്കിലെടുത്താണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തിയത്. ഇവ പാലിക്കാത്ത കെട്ടിട ഉടമകൾക്കെതിരെ നടപടിയുണ്ടാകും.

പ്രധാന വ്യവസ്ഥകൾ ഇവയാണ്: കെട്ടിടങ്ങൾക്ക് റോഡിലേക്ക് തുറക്കുന്ന തരത്തിൽ ജനലുകളുണ്ടാവരുത്, മാലിന്യം താഴേക്ക് വീഴാതിരിക്കാനാണിത്. കെട്ടിടങ്ങളുടെ പുറത്ത് ഭംഗി നഷ്ടമാക്കുന്ന തരത്തിലുള്ള ഒന്നും സ്ഥാപിക്കരുത്. സ്പ്ലിറ്റ് എയർ കണ്ടീനുകളുടെ ഔട്ട് ഡോർ യൂണിറ്റ് റോഡിൽ നിന്ന് കാണുന്ന തരത്തിലാകരുത്. പുറംഭിത്തികളിൽ പൊട്ടലുകളോ പൂപ്പൽ പിടിച്ച വസ്തുക്കളോ കാണാൻ പാടില്ല. ബാൽക്കണികളിൽ സാറ്റലൈറ്റ് ഡിഷുകൾ സ്ഥാപിക്കരുത്. ഇത് കെട്ടിടത്തിന് മുകളിൽ താഴെ നിന്നും കാണാത്ത രൂപത്തിലാകണം. കെട്ടിടത്തിന്റെ അതിരിനുള്ളിൽ മാത്രമേ പൂന്തോട്ടങ്ങൾ സ്ഥാപിക്കാവൂ. ബാൽക്കണികളിൽ തുണി അലക്കിയിടാനോ മറ്റു സാധനങ്ങൾ സൂക്ഷിക്കാനോ പാടില്ല. കെട്ടിടങ്ങളുടെയും വ്യാപാര കേന്ദ്രങ്ങളുടെയും സുരക്ഷ, റോഡിന്റെയും കെട്ടിടത്തിന്റേയും ഭംഗി നിലനിർത്തൽ എന്നിവ മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ ചട്ടങ്ങൾ. പാർക്കിങ് കേന്ദ്രങ്ങളുടെ രൂപത്തിൽ ലൈസൻസ് ലഭിച്ച ശേഷം മാറ്റം വരുത്താൻ പാടില്ല. ഭിന്നശേഷിക്കാരർക്കായി പ്രത്യേക റാംപ് കെട്ടിടത്തിൽ നിർബന്ധമാണ്. കെട്ടിടത്തിന് പുറത്തുള്ള മാലിന്യ ടാങ്കുകൾ മൂടി വെക്കാനും ഇടിഞ്ഞ ഭിത്തികൾ പുനർ നിർമിക്കാനും നിർദ്ദേശത്തിൽ പറയുന്നു.

Similar Posts