< Back
Saudi Arabia

Saudi Arabia
കെഎൻഎം ഗൾഫ് മേഖലാ പൊതു പരീക്ഷയിൽ ദമ്മാം സലഫി മദ്റസയ്ക്ക് മികച്ച വിജയം
|10 July 2023 1:28 AM IST
2022-23 അദ്ധ്യായന വർഷത്തെ കെ.എൻ.എം പൊതു പരീക്ഷയിൽ (ഗൾഫ് സെക്ടർ) ദമ്മാം സലഫി മദ്റസയിൽ നിന്നും പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിക്കുകയും അമ്പതു (50%) ശതമാനത്തോളം കുട്ടികള്‍ ഫുൾ A+ കരസ്ഥമാക്കുകയും ചെയ്തു.
മുഹന്നദ് ലബീബ് പനക്കൽ, ഷാദിൻ സൈനുല്ലാബിദ് എന്നിവർ ഏഴാം ക്ലാസിലും, അബ്ദുൽ അസീം, ഫഹദ് സനീൻ, ഹിബ ഫാത്തിമ,ആയിഷ അൻവർ ഹസൻ, മെഹ്റിൻ ബിൻത് മുഹ്സിൻ, ആയിഷ ജസ, ഹാദിയ ഫാത്തിമ, ആയിഷ ഇസ എന്നിവർ അഞ്ചാം ക്ലാസിലും മുഴുവൻ വിഷയങ്ങളിലും ഉയർന്ന മാർക്കോടെ A+ കരസ്ഥമാക്കി.
വിജയികളെ അനുമോദിക്കലും സമ്മാനവിതരണവും മദ്റസയുടെ വാർഷിക ദിനത്തിൽ നടക്കുമെന്ന് മദ്റസ മാനേജ്മെന്റ് അറിയിച്ചു.
മദ്റസയിൽ 2023-24 വർഷത്തിലേക്കുള്ള അഡ്മിഷൻ തുടരുന്നു. വിസിറ്റിങ്ങിലുള്ളവർക്കും അഡ്മിഷൻ ലഭ്യമാണ്. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2. 30 മുതൽ 8.00 മണി വരെയാണ് മദ്രസയുടെ പ്രവർത്തന സമയം.