< Back
Saudi Arabia

Saudi Arabia
ഇത് ചരിത്രം... ഫിഫ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സൗദി താരമായി സാലിം അൽദോസരി
|7 Nov 2025 3:05 PM IST
ഏഷ്യയിലെ മികച്ച താരമായി സാലിം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു
റിയാദ്: ഫിഫ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സൗദി താരമായി സാലിം അൽദോസരി. ദി ബെസ്റ്റ് ഫിഫ ഫുട്‌ബോൾ അവാർഡ്‌സ് 2025നാണ് താരം നാമനിർദേശം ചെയ്യപ്പെട്ടത്. അറ്റാക്കർ നോമിനീസ് പട്ടികയിലാണ് ഇടം.
ഏഷ്യയിലെ മികച്ച താരമായി സാലിം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വൻകരയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം രണ്ടാം തവണയായിരുന്നു സൗദി നാഷണൽ ഫുട്‌ബോൾ ടീം നായകൻ സ്വന്തമാക്കിയിരുന്നത്. റിയാദിൽ നടന്ന ചടങ്ങിൽ ഖത്തറിന്റെ അക്രം അഫീഫിനെയും മലേഷ്യയുടെ ആരിഫ് ഐമാനെയും മറികടന്നാണ് ദോസരി നേട്ടം കൈവരിച്ചത്. അൽ ഹിലാലിലും സൗദി നാഷണൽ ടീമിലും നടത്തിയ മികച്ച പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അർഹനാക്കിയിരുന്നത്. 2022 ലാണ് ദോസരി ആദ്യമായി പുരസ്‌കാരത്തിന് അർഹനായിരുന്നത്.