< Back
Saudi Arabia
സാംസങ് പേ സേവനം സൗദിയിൽ ആരംഭിക്കുന്നു; വിവരങ്ങൾ പുറത്തുവിട്ട് സെൻട്രൽ ബാങ്ക്
Saudi Arabia

'സാംസങ് പേ' സേവനം സൗദിയിൽ ആരംഭിക്കുന്നു; വിവരങ്ങൾ പുറത്തുവിട്ട് സെൻട്രൽ ബാങ്ക്

Web Desk
|
9 Dec 2024 11:06 PM IST

ദേശീയ പെയ്‌മെൻറ് സംവിധാനമായ മദ വഴിയാണ് സാംസങ് പേ പ്രവർത്തിക്കുക

ജിദ്ദ: സൗദിയിൽ സാംസങ് പേ സേവനം ആരംഭിക്കുന്നു. രാജ്യത്തിൻറെ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മൊബൈൽ പെയ്‌മെന്റ് സംവിധാനമായ സാംസങ് പേ സൗദിയിൽ ആരംഭിക്കുന്നത്. സൗദിയിൽ സാംസങ് മൊബൈൽ ഉപഭോക്താക്കൾക്ക് ഇതുവഴി ഡിജിറ്റൽ പെയ്‌മെന്റ് നടത്തുവാൻ സാധിക്കും. ദേശീയ പെയ്‌മെൻറ് സംവിധാനമായ മദ വഴിയാണ് സാംസങ് പേ പ്രവർത്തിക്കുക. സൗദി സെൻട്രൽ ബാങ്ക് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

സാംസങ് പേ ഉപഭോക്താക്കൾക്ക് സാംസങ് വാലറ്റ് വഴി മാദ കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ മറ്റു പെയ്‌മെന്റ് സംവിധാനങ്ങൾ എന്നിവ അവരുടെ ഫോണിൽ ഉപയോഗിക്കാൻ സാധിക്കുന്നു എന്നതാണ് പ്രത്യേകത. ഇതുവഴി ഏത് തരത്തിലുള്ള പെയ്‌മെന്റുകളും സാധ്യമാവും. ഓൺലൈൻ ഇടപാടുകൾ മാത്രമല്ല ഫിസിക്കൽ സ്റ്റോറുകൾക്ക് വരെ സാംസംങ് പേ ഉപയോഗപ്പെടുത്താനാവും. ഡിജിറ്റൽ ഇടപാടുകകൾ നവീകരിക്കുന്നതിനും സുരക്ഷിതമായ പെയ്‌മെന്റ് സംവിധാനങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരിഷ്‌കരിക്കുക വഴി സാമ്പത്തിക മേഖലയെ നവികരിക്കാനും രാജ്യത്തിൻറെ മൊബൈൽ ബാങ്ക് പെയ്‌മെൻറ് സംവിധാനം മികച്ചതാക്കുകയുമാണ് പുതിയ നീക്കങ്ങൾ ലക്ഷ്യമിടുന്നത്.

Similar Posts