< Back
Saudi Arabia
അഫ്ഗാന് സൗദിയുടെ ദുരിതാശ്വാസ സഹായം; രണ്ടു വിമാനങ്ങൾ നിറയെ ഭക്ഷ്യ വസ്തുക്കളെത്തിച്ചു
Saudi Arabia

അഫ്ഗാന് സൗദിയുടെ ദുരിതാശ്വാസ സഹായം; രണ്ടു വിമാനങ്ങൾ നിറയെ ഭക്ഷ്യ വസ്തുക്കളെത്തിച്ചു

Web Desk
|
18 Dec 2021 12:02 AM IST

സൗദിയിലെ കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്ററിനു കീഴിലാണ് വിമാനങ്ങൾ പുറപ്പെട്ടത്

അഫ്ഗാനിസ്ഥാനിലേക്ക് സൗദി അറേബ്യ കൊടുത്തു വിട്ട ദുരിതാശ്വാസ വസ്തുക്കൾ കാബൂൾ വിമാനത്താവളത്തിലെത്തിച്ചു. രണ്ടു വിമാനങ്ങൾ നിറയെ അവശ്യവസ്തുക്കളും ഭക്ഷണവുമാണ് എത്തിച്ചത്. ആറു വിമാനങ്ങളിൽ കൂടി വിവിധ വസ്തുക്കൾ കാബൂളിലെത്തിക്കും.

സൗദിയിലെ കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്ററിനു കീഴിലാണ് വിമാനങ്ങൾ പുറപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പുറപ്പെട്ട വിമാനങ്ങൾ കാബൂൾ വിമാനത്താവളത്തിലെത്തി.

അഫ്ഗാൻ ജനതയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ദുരിതാശ്വാസ സഹായം. 50 കിലോയിലേറെ ഭാരമുള്ള 1,647 ബാഗ് ഭക്ഷ്യക്കിറ്റുകൾ, 192 താൽക്കാലിക താമസ കേന്ദ്രങ്ങൾ, ടെന്റുകൾ എന്നിവ കാബൂൾ വിമാനത്താവളത്തിലിറക്കി.അഫ്ഗാനിസ്ഥാനിലെ സൗദി കൌൺസിൽ മിഷാൽ അൽ-ഷമാരി കാബൂൾ വിമാനത്താവളത്തിൽ സഹായങ്ങള്‍ ഏറ്റുവാങ്ങി.

റോഡ് മാർഗം ഇതെല്ലാം വിവിധ സ്ഥലങ്ങളിൽ എത്തിക്കും. ഇനി ആറു വിമാനങ്ങൾ കൂടി കാബൂളിലെത്തും. അതിൽ അയ്യായിരത്തിലേറെ ഉത്പന്നങ്ങളുണ്ടാകും. പിന്നീട് കണ്ടെയ്നറുകളിലായി അവശ്യവസ്തുക്കൾ പാകിസ്താൻ വഴിയും അഫ്ഗാനിലെത്തിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റേയും നിർദേശ പ്രകാരമാണ് സഹായം.

Similar Posts