< Back
Saudi Arabia
യാത്രക്കാർക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് സൗദി എയര്‍ലൈന്‍സ്
Saudi Arabia

യാത്രക്കാർക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് സൗദി എയര്‍ലൈന്‍സ്

Web Desk
|
18 Aug 2023 12:23 AM IST

അന്താരാഷ്ട്ര യാത്രക്ക് 50 ശതമാനം ഇളവ്

റിയാദ്: യാത്രക്കാർക്ക് വമ്പൻ ഓഫറുമായി സൗദി എയര്‍ലൈന്‍സ്. അന്താരാഷ്ട്ര യാത്രക്കാർക്ക് വേണ്ടിയാണ് സൗദി എയർലൈൻസിൻ്റെ ഈ ഓഫർ. ഇന്ന് മുതൽ ഓഗസ്റ്റ് 30 വരെ വാങ്ങുന്ന ടിക്കറ്റുകൾക്ക് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും. സെപ്തംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ യാത്ര ചെയ്യാവുന്ന ടിക്കറ്റകുൾക്കാണ് ഇളവ് നൽകുന്നത്. ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാനും ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യാനും ഇളവ് ലഭിക്കുന്നതാണ്.

സൗദിയിലേക്കുളള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായണ് സൗദി ദേശീയ വിമാന കമ്പനി ടിക്കറ്റ് നിരക്കിൽ അസാധാരണമായ ഓഫർ പ്രഖ്യാപിച്ചത്. സൗദിയ എയർലൈൻസ് സർവീസ് നടത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും ആനൂകൂല്യം ലഭിക്കും. വിമാന കമ്പനിയുടെ വെബ് സൈറ്റ് വഴിയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റുകൾ നേടാം.

'നിങ്ങളുടെ സ്വപ്‌ന ലക്ഷ്യസ്ഥാനങ്ങള്‍ അടുത്തിരിക്കുന്നു' എന്ന തലക്കെട്ടോടെ എക്‌സ് പ്ലാറ്റ്‌ഫോമിലാണ് സൗദി എയര്‍ലൈന്‍സ് ഓഫര്‍ സംബന്ധിച്ച അറിയിപ്പ് പ്രഖ്യാപിച്ചത്. കൂടാതെ സൗദിയയുടെ വെബ് സൈറ്റിലും നിരക്കിളവിൻ്റെ വിശദാംശങ്ങളുണ്ട്.

Similar Posts