< Back
Saudi Arabia
വിനോദസഞ്ചാരികൾക്ക് ആനന്ദം, സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റിയുടെ നിർമാണം പൂർത്തിയായതായി സൗദി
Saudi Arabia

വിനോദസഞ്ചാരികൾക്ക് ആനന്ദം, സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റിയുടെ നിർമാണം പൂർത്തിയായതായി സൗദി

Web Desk
|
23 Dec 2025 4:47 PM IST

ഡിസംബർ 31-ന് സിക്സ് ഫ്ലാഗ്സ് തുറക്കും

റിയാദ്: സൗദിയിലെ ഖിദ്ദിയയിൽ സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റിയുടെ നിർമാണം പൂർത്തിയായതായി സൗദി മാധ്യമ മന്ത്രാലയം. 2025 ഡിസംബർ 31-ന് ഖിദ്ദിയയിലെ ആദ്യ വിനോദകേന്ദ്രമായ സിക്സ് ഫ്ലാഗ്സ് പൊതുജനങ്ങൾക്കായി തുറക്കും. ഖിദ്ദിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ ഗവൺമെന്റ് പ്രസ് കോൺഫറൻസിലാണ് മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വാട്ടർ തീം പാർക്കായ അക്വാറേബിയയുടെ 95 ശതമാനത്തിലധികം നിർമാണം പൂർത്തിയായിട്ടുണ്ട്.

സിക്സ് ഫ്ലാഗ്സിലെ അഞ്ച് പ്രധാന റൈഡുകളിൽ ഒന്നായ ഫാൽക്കൺ റോളർ, ലോകത്തിലെ ഏറ്റവും നീളമേറിയതും വേഗതയേറിയതും ഉയർന്നതുമായ റോളർ കോസ്റ്റർ എന്ന മൂന്ന് ലോക റെക്കോർഡുകൾ തകർത്തു. ഘട്ടംഘട്ടമായി ഇവിടെ 70 ഓളം പ്രോപ്പർട്ടികൾ ഉദ്ഘാടനം ചെയ്യപ്പെടും. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം, പെർഫോമിങ് ആർട്‌സ് സെന്റർ, ഗെയിമിങ് ആൻഡ് ഇ-സ്‌പോർട്‌സ് സോൺ എന്നിവയുടെ നിർമാണം ആരംഭിച്ചുകഴിഞ്ഞതായും റിപ്പോർട്ട്. 2026-ൽ റിയാദ് മെട്രോയുടെ പുതിയ ഏഴാം ലൈൻ നടപ്പിലാക്കുന്നതോടെ ദിരിയ ഗേറ്റിനെ ഖിദ്ദിയയുമായി ബന്ധിപ്പിക്കാൻ സാധിക്കുകയും അതുവഴി പല ബിസിനസ്- ടൂറിസ്റ്റ് സാധ്യതകൾ ഉണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Similar Posts