Saudi Arabia
Saudi Arabia establishes new emergency camp in Gaza
Saudi Arabia

ഗസ്സയിൽ പുതിയ അടിയന്തര ക്യാമ്പ് സ്ഥാപിച്ച് സൗദി

Web Desk
|
20 Dec 2025 3:56 PM IST

മേഖലയിൽ കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് സഹായം

​റിയാദ്: കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്ററിന്റെ നേതൃത്വത്തിൽ ഗസ്സയിൽ പുതിയ അടിയന്തര ക്യാമ്പ് സ്ഥാപിച്ച് സൗദി അറേബ്യ. ഗുരുതരമായ മാനുഷിക പ്രതിസന്ധിയെ കൂടുതൽ വഷളാക്കി കനത്ത കൊടുങ്കാറ്റും വെള്ളപ്പൊക്കവും മേഖലയിലാകമാനം നൂറുകണക്കിന് ടെന്റുകൾ നശിപ്പിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് സഹായം.

250ൽ കൂടുതൽ ടെന്റുകൾ ഉൾപ്പെടുത്തിയാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. അടുത്തിടെയുണ്ടായ കനത്ത കാലാവസ്ഥയിൽ താത്കാലിക പാർപ്പിടങ്ങൾ തകർന്ന കുടുംബങ്ങൾക്ക് ഇത് ആശ്വാസമാകും. സൗദി സെന്റർ ഫോർ കൾച്ചർ ആന്റ് ഹെറിറ്റേജിന്റെ മേൽനോട്ടത്തിലാണ് റിലീഫ് സെന്റർ ക്യാമ്പ് വേഗത്തിൽ സ്ഥാപിച്ചത്.

Similar Posts