< Back
Saudi Arabia
അകമഴിഞ്ഞ് സഹായം, ​ഗസ്സയിലേക്ക് വീണ്ടും കൈത്താങ്ങുമായി സൗദി
Saudi Arabia

അകമഴിഞ്ഞ് സഹായം, ​ഗസ്സയിലേക്ക് വീണ്ടും കൈത്താങ്ങുമായി സൗദി

Web Desk
|
29 Oct 2025 2:32 PM IST

കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് സഹായമെത്തിക്കുന്നത്

റിയാദ്: ഗസ്സയിലേക്ക് അനുസ്യൂതം സഹായവുമായി സൗദി. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് ​ഗസ്സയിലേക്ക് ഭക്ഷണപ്പൊതികളും അവശ്യസാധനങ്ങളും എത്തിക്കുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പേ‍ാർട്ട് ചെയ്തു. കെ എസ് റിലീഫിന്റെ ഗസ്സ മുനമ്പിലെ പങ്കാളി സ്ഥാപനമായ സൗദി സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജാണ് ഈ സഹായം ഏറ്റുവാങ്ങിയത്. ഗസ്സ മുനമ്പിന്റെ വിവിധ ഭാഗങ്ങളിലുള്ള ദുരിതബാധിതരും പലായനം ചെയ്തവരുമായ കുടുംബങ്ങൾക്ക് നേരിട്ട് ഭക്ഷണങ്ങളും അവശ്യസാധനങ്ങളും വിതരണം ചെയ്യുന്ന ദൗത്യവുമായി സൗദി മുന്നോട്ടുപോവുകയാണ്.

Related Tags :
Similar Posts