< Back
Saudi Arabia
ജിഎസിഎ ക്ക് പുതിയ അധികാരങ്ങൾ വർധിപ്പിച്ച് സൗദി അറേബ്യ
Saudi Arabia

ജിഎസിഎ ക്ക് പുതിയ അധികാരങ്ങൾ വർധിപ്പിച്ച് സൗദി അറേബ്യ

Web Desk
|
25 May 2025 7:17 PM IST

സൗദിയിലെ വ്യോമയാന മേഖലയെ നിയന്ത്രിക്കുന്ന പ്രധാന സർക്കാർ ഏജൻസിയാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ എവിയേഷൻ

റിയാദ്: ജനറൽ അതോറിറ്റി ഓഫ് സിവിൽ എവിയേഷന്റെ അധികാരങ്ങൾ വർധിപ്പിച്ച് സൗദി അറേബ്യ. ഉമ്മുൽ ഖുറാ ഔദ്യോഗിക ഗസറ്റിലാണ് പ്രഖ്യാപനം. വിമാനകമ്പനികൾ, എയർപോർട്ടുകൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾ തുടങ്ങിയവയുടെ കൃത്യമായ നിയന്ത്രണവും നിരീക്ഷണവും അതോറിറ്റിയുടെ അധികാരത്തിലാവും. സൗദിയിലെ വ്യോമയാന മേഖലയെ നിയന്ത്രിക്കുന്ന പ്രധാന സർക്കാർ ഏജൻസിയാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ എവിയേഷൻ.

മന്ത്രാലയത്തിന് നൽകിയ പുതിയ അധികാരങ്ങൾ ഇപ്രകാരമാണ്. സാമ്പത്തികവും ഭരണപരവുമായ സ്വാതന്ത്ര്യം, വ്യോമയാന മേഖലയെ നിരീക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യാനുള്ള അധികാരങ്ങൾ, ലൈസൻസുകളും അനുമതികളും നിയന്ത്രിക്കുക, സിവിൽ, സ്വകാര്യ, സൈനിക, നയതന്ത്ര വിമാനങ്ങൾ സംബന്ധിച്ച നിയന്ത്രണം തുടങ്ങിയവയാണവ. വ്യോമയാന സുരക്ഷ, പരിസ്ഥിതി സംരക്ഷണം, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തൽ എന്നിവയുടെ ഭാഗമായാണ് പുതിയ നീക്കം.

Related Tags :
Similar Posts