< Back
Saudi Arabia
നുഴഞ്ഞു കയറ്റക്കാര്‍ക്ക് ജോലി നൽകുന്നത് രാജ്യദ്രോഹം നടപടി ശക്തമാക്കി സൗദി അറേബ്യ
Saudi Arabia

"നുഴഞ്ഞു കയറ്റക്കാര്‍ക്ക് ജോലി നൽകുന്നത് രാജ്യദ്രോഹം" നടപടി ശക്തമാക്കി സൗദി അറേബ്യ

Web Desk
|
17 Sept 2021 9:12 PM IST

രാജ്യത്തേക്കുള്ള നുഴഞ്ഞു കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി കടുപ്പിച്ചത്

നുഴഞ്ഞു കയറ്റകാര്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ. നുഴഞ്ഞു കയറ്റക്കാര്‍ക്ക് ജോലി നല്‍കുന്നതും താമസ, യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതും രാജ്യദ്രോഹമായി പരിഗണിക്കും. ഇവര്‍ക്ക് അഞ്ച് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.

രാജ്യത്തേക്കുള്ള നുഴഞ്ഞു കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി കടുപ്പിച്ചത്. നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുന്നവര്ക്കുള്ള ശിക്ഷ വര്ധിപ്പിച്ച് പുതിയ രാജ വിജ്ഞാപനം പുറത്തിറങ്ങി. ഇത്തരക്കാരെ സഹായിക്കുന്നത് രാജ്യദ്രോഹമായി പരിഗണിച്ചാണ് ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുക. നുഴഞ്ഞു കയറ്റക്കാരായ വിദേശികള്‍ക്ക് ജോലി നല്‍കുക. യാത്രാ താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായി പരിഗണിക്കും. ഇത്തരക്കാര്‍ക്ക് അഞ്ച് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ലഭ്യമാക്കുന്നതിന് പുതിയ നിയമം നിഷ്കര്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഉത്തരവില്‍ മാറ്റം വരുത്തിയാണ് പുതിയ വിജ്ഞാപനം ഇറക്കിയത്. സഹായികള്‍ വിദേശികളാണെങ്കില്‍ ശിക്ഷാ കാലാവധിക്ക് ശേഷം ആജീവനാന്ത വിലക്കേര്‍പ്പെടുത്തി നാടുകടത്തലിനും വിധേയമാക്കും. ഇതിനിടെ യമന്‍ എത്യോപ്യ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Related Tags :
Similar Posts