< Back
Saudi Arabia
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വളർത്തു മൃഗങ്ങളുടെ ഇറക്കുമതി സൗദി താത്കാലികമായി നിരോധിച്ചു
Saudi Arabia

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വളർത്തു മൃഗങ്ങളുടെ ഇറക്കുമതി സൗദി താത്കാലികമായി നിരോധിച്ചു

Web Desk
|
2 Aug 2022 11:44 PM IST

കുരങ്ങുവസൂരി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വളർത്തു മൃഗങ്ങളുടെ ഇറക്കുമതി സൗദി അറേബ്യ താത്കാലികമായി നിരോധിച്ചു. കുരങ്ങുവസൂരി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.സൗദിയിൽ നേരത്തെ ഒരു കുരങ്ങു വസൂരി റിപ്പോർട്ട് ചെയ്തിരുന്നു.

സൗദിയിലേക്ക് വിവിധ തരം ജീവികളെ ഇറക്കുമതി ചെയ്യുന്നതിൽ മുൻപന്തിയിലുള്ള രാജ്യങ്ങൾ ആഫ്രിക്കയിലാണ്. സൗദിയുടെ തൊട്ടടുത്ത രാജ്യങ്ങളായ ഇവിടെ നിന്നുള്ള വിവിധ തരം വളർത്തു ജീവികൾക്കും മൃഗങ്ങൾക്കുമാണ് ഇറക്കു മതി നിരോധനം. സൗദി വിപണിയിൽ ലഭ്യമാകാറുള്ള മുള്ളൻപന്നികൾ, വിവിധ തരം അണ്ണാനുകൾ, വളർത്തിനങ്ങളിൽ പെട്ട എലികൾ, കുരങ്ങുകൾ, കുരങ്ങുകളുടെ വീട്ടിൽ വളർത്തുന്ന ഉപ വിഭാഗങ്ങൾ എന്നിവക്കെല്ലാം നിരോധനം ബാധകമാണ്. സൗദി വിപണിയിൽ ഇവയെ ഇനി മുതൽ വിൽക്കുന്നതിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തി.

സൗദിയിലെ വളർത്തു മൃഗ വിപണിയിലെ പ്രധാന ഇനങ്ങളാണ് ഇവയെല്ലാം. കുരങ്ങു വസൂരി പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ചാണ് സൗദിയുടെ തീരുമാനം. ആഫ്രിക്കയിലെ ഈ ഇനത്തിൽ പെട്ട ജീവികളിൽ നിന്നും അസുഖം വരാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായുള്ള പുതിയ നിർദേശം നടപ്പിലാക്കാൻ വകുപ്പുകൾക്ക് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. സൗദിയിൽ നേരത്തെ ഒരു കുരങ്ങു വസൂരി റിപ്പോർട്ട് ചെയ്തിരുന്നു.

Related Tags :
Similar Posts