< Back
Saudi Arabia
Saudi tourism_Damam
Saudi Arabia

ടൂറിസം മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിനൊരുങ്ങി സൗദി

Web Desk
|
5 March 2024 11:41 PM IST

800 കോടി ഡോളറിന്റെ നിക്ഷേപം ഈ മേഖലയില്‍ നടത്തും

ദമ്മാം: ടൂറിസം മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. 2030ഓടെ രാജ്യത്തേക്കെത്തുന്ന വിദേശ സന്ദര്‍ശകരുടെ എണ്ണം 15 കോടിയായി ഉയര്‍ത്തുകയാണ് ലക്ഷ്യം.

ലോകത്ത് ഏറ്റവും കൂടുതല്‍ വിനേദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമാക്കി സൗദിയെ മാറ്റുന്നതിന്റെ ഭാഗമായി കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി രാജ്യത്തെ ടൂറിസം മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് അവസരം സൃഷ്ടിക്കുമെന്നെ ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖാത്തിബ് പറഞ്ഞു.

800 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 2030ഒാടെ ഇത് സാധ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

രാജ്യത്തേക്കെത്തുന്ന വിദേശ സന്ദര്‍ശകരുടെ എണ്ണം പതിനഞ്ച് കോടിയിലെത്തിക്കുകയെന്നതാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. 2023ല്‍ സൗദി സന്ദര്‍ശിച്ച വിദേശികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 10.7 കോടി പേരാണ് ഇക്കാലയളവില്‍ സൗദി സന്ദര്‍ശിച്ചത്.

250 ബില്യണിലധികം റിയാല്‍ സന്ദര്‍ശകര്‍ രാജ്യത്ത് ചെലവഴിച്ചതായും കണക്കുകള്‍ പുറത്തുവന്നിരുന്നു.

Similar Posts