< Back
Saudi Arabia
സുരക്ഷിതത്വത്തില്‍ അമേരിക്കയ്ക്കും യൂറോപ്പിനും  മുന്നിലാണ് സൗദിയെന്ന് ബെല്‍ജിയന്‍ ബ്ലോഗര്‍
Saudi Arabia

സുരക്ഷിതത്വത്തില്‍ അമേരിക്കയ്ക്കും യൂറോപ്പിനും മുന്നിലാണ് സൗദിയെന്ന് ബെല്‍ജിയന്‍ ബ്ലോഗര്‍

Web Desk
|
24 Jun 2022 12:45 AM IST

ആരുടേയും യാതൊരു ശല്യവുമില്ലാതെ സൗദിയുടെ തെരുവുകളിലൂടെ നമുക്ക് സ്വസ്ഥമായി നടക്കാം

ജിദ്ദ: താമസിക്കാന്‍ സൗദി അറേബ്യയാണ് ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന് പ്രശസ്ത ബെല്‍ജിയന്‍ ടെന്നീസ് താരവും ബ്ലോഗറുമായ അലക്‌സിയ തഷ്‌ബേവ. സൗദിയില്‍ താമസിക്കുമ്പോള്‍ മറ്റേതൊരു രാജ്യത്തേക്കാളും തനിക്ക് സംതൃപ്തി ലഭിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്.

ഇവിടെ ജീവിക്കാന്‍ എനിക്ക് ഭയമില്ല, പൂര്‍ണ്ണ സുരക്ഷിതത്വമാണ് തനിക്കിവിടെ അനുഭവപ്പെടുന്നതെന്നും തന്റെ ടിക്ക് ടോക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പില്‍ തഷ്‌ബേവ പറഞ്ഞു.




അമേരിക്കയിലും യൂറോപ്പിലുമാണ് ഞാന്‍ മുന്‍പ് താമസിച്ചിരുന്നതെങ്കിലും, ഇതുവരെ സന്ദര്‍ശിച്ച രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിതമായ രാജ്യം സൗദി അറേബ്യയാണ്. ആരുടേയും യാതൊരു ശല്യവുമില്ലാതെ സൗദിയുടെ തെരുവുകളിലൂടെ നമുക്ക് സ്വസ്ഥമായി നടക്കാം. നമ്മുടെ ഫോണ്‍ എവിടെയും വയ്ക്കാം. ആരും തൊടാതെ എത്ര സമയവും ആ ഫോണ്‍ അവിടെ തന്നെയുണ്ടാവുമെന്നും തഷ്‌ബേവ വീഡിയോയില്‍ പറയുന്നു.

Similar Posts