< Back
Saudi Arabia
Saudi Arabia issues 19 strict regulations to control dust in construction sector
Saudi Arabia

നിർ‌മാണ മേഖലയിൽ പൊടി പാറുന്നത് നിയന്ത്രിക്കൽ; 19 കർശന നിബന്ധനകൾ പുറത്തിറക്കി സൗദി അറേബ്യ

Web Desk
|
20 Feb 2026 10:07 PM IST

ചട്ടം ലംഘിച്ചാൽ 50,000 റിയാൽ വരെ പിഴ

റിയാദ്: റിയാദിലെ നിർ‌മാണ മേഖലയിൽ നിന്നുള്ള പൊടിപടലങ്ങൾ നിയന്ത്രിക്കുന്നതിനും വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി 19 കർശന നിബന്ധനകൾ പുറപ്പെടുവിച്ചു. നാഷണൽ സെന്റർ ഫോർ എൻവിയോൺമെന്റൽ കംപ്ലയിൻസും റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയുമാണ് പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചത്.

2000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ വിസ്തീർണ്ണമുള്ള നിർമാണ പദ്ധതികൾക്ക് ഈ നിബന്ധനകൾ ബാധകമാണ്. ഓരോ നിയമലംഘനത്തിനും 50,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

നിർമാണ സ്ഥലങ്ങളിൽ പൊടി പറക്കാതിരിക്കാൻ വെള്ളം നനക്കുക, നിർമാണ സാമഗ്രികളുമായി പോകുന്ന ട്രക്കുകൾ കൃത്യമായി മൂടുക, വായുവിന്റെ ഗുണനിലവാരം അളക്കുന്നതിനുള്ള ഉപകരണങ്ങൾ നിർമാണസ്ഥലത്ത് സ്ഥാപിക്കുകയും അവയെ കേന്ദ്രീകൃത നിരീക്ഷണ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് നിബന്ധനകൾ. റിയാദിലെ വമ്പൻ പദ്ധതികളുടെ ആഘാതം കണക്കിലെടുത്ത് വായു ഗുണനിലവാരം അളക്കുന്ന സ്റ്റേഷനുകൾ പുനഃക്രമീകരിച്ചതായി സെന്റർ വക്താവ് സഅദ് അൽ മത്‍റഫി അറിയിച്ചു

Similar Posts