
ഗ്രൂപ്പ് ഹൗസിങ് യൂണിറ്റുകൾക്കായി പുതിയ ചട്ടങ്ങൾ പുറത്തിറക്കി സൗദി
|ഗുണ നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം
റിയാദ്: ഹൗസിങ്ങ് കോംപ്ലക്സ് യൂണിറ്റുകൾക്കായി പുതിയ ചട്ടങ്ങൾ പുറത്തിറക്കി സൗദി അറേബ്യ. ആരോഗ്യം, സുരക്ഷ, ഡിസൈൻ എന്നിവയുമായി ബന്ധപ്പെട്ടാണ് ചട്ടങ്ങൾ. ഉപഭോക്താക്കളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.
നഗരസഭ, ഹൗസിങ് മന്ത്രാലയം തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ചട്ടങ്ങൾ നടപ്പാക്കുന്നത്. കെട്ടിട ഉയരം, ഇടം, ശബ്ദ മലിനീകരണം, പാർക്കിങ് സൗകര്യം, മറ്റ് അനിവാര്യ സേവനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് നിയമ മാറ്റങ്ങൾ. പുതുക്കിയ ചട്ടങ്ങൾ പ്രകാരം റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ പരമാവധി 500 പേർക്കായിരിക്കും താമസിക്കാൻ അനുവാദം. ഒരു മുറിയിൽ പരമാവധി 10 പേരിൽ കൂടരുത്. 8 പേർക്ക് 2 അടുക്കളകൾ, ശുചിമുറി എന്നിവ നിർബന്ധമാണ്. ലോൺഡ്രി, ശുദ്ധീകരിച്ച കുടിവെള്ളം, തുടങ്ങിയവ സജ്ജീകരിക്കണം. റെസിഡൻഷ്യൽ കോംപ്ലക്സുകളിൽ പരമാവധി 10,000 പേർക്കായിരിക്കും അനുവാദം. ഫയർ അലാം, പ്രാഥമിക ചികിത്സാ ഉപകരണങ്ങൾ, അടിയന്തര ഒത്തുകൂടൽ സ്ഥലം, നടപ്പാത, വിനോദ ഇടങ്ങൾ എന്നിവ പൊതുവായി ഉണ്ടായിരിക്കണം.