
സൗദിയിൽ 2,77,000 സ്വദേശികൾ ജോലിയിൽ പ്രവേശിച്ചതായി ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ്
|ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് ഇത്രയും പേർ ജോലിയിൽ പ്രവേശിച്ചത്
റിയാദ്: സൗദിയിൽ രണ്ട് ലക്ഷത്തി എഴുപത്തി ഏഴായിരം സ്വദേശികളെ സ്വകാര്യ മേഖലയിൽ ജോലി കണ്ടെത്താൻ സഹായിച്ചതായി ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ട് അഥവാ ഹദാഫ് അറിയിച്ചു. ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് ഇത്രയും പേർ ജോലിയിൽ പ്രവേശിച്ചത്. ജോലി കണ്ടെത്തുവാൻ സഹായിക്കുന്ന വിവിധ പ്രോഗ്രാമുകൾക്കായി 3.75 ബില്യൺ റിയാൽ ചെലവഴിച്ചതായും ഹദാഫ് വ്യക്തമാക്കി.
2,77,000 സ്വദേശികളെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കാൻ സഹായിച്ചതായി ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ട് അഥവാ ഹദാഫ് വ്യക്തമാക്കി. ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള 9 മാസത്തിനിടയിലാണ് ഇത്രയും പേർക്ക് ജോലി കണ്ടെത്താൻ ഹദഫിന് സാധിച്ചത്. കൂടാതെ മറ്റു മേഖലകളിലും തൊഴിൽ ലഭ്യമാക്കാൻ സഹായിക്കുന്ന നിരവധി സേവനങ്ങളിലൂടെയും പ്രോഗ്രാമുകളിലൂടെയും സ്വദേശികളെ പിന്തുണച്ചതായും ഹദാഫ് അറിയിച്ചു.
ഈ വർഷം സെപ്തംബർ വരെ 3.75 ബില്യൺ റിയാൽ വിവിധ പ്രോഗ്രാമുകൾക്കായി ചെലവഴിച്ചിട്ടുണ്ട്. സ്ത്രീകളുടേയും പുരുഷന്മാരുടേയും പരിശീലനം, തൊഴിൽ ശാക്തീകരണം എന്നിവക്കായി നിരവധി സംരംഭങ്ങളും പരിപാടികളും ഹദഫ് വാഗ്ദാനം ചെയ്തു. എല്ലാ മേഖലകളിലും പ്രൊഫഷനുകളിലും സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്നതിനും, വിവിധ തൊഴിൽ മേഖലകളെ പ്രാദേശികവൽക്കരിക്കാനുള്ള പദ്ധതികൾക്കും പുറമെയാണിത്.