< Back
Saudi Arabia

Saudi Arabia
സകാത്ത്, നികുതി സംശയങ്ങളുണ്ടോ? സിയാദിനോട് ചോദിക്കാം...; 'ഇസ്അൽ സിയാദ്' ഡിജിറ്റൽ ടൂൾ പുറത്തിറക്കി സൗദി
|7 Nov 2025 3:13 PM IST
പ്രവർത്തനം എഐ സാങ്കേതികവിദ്യയിൽ
റിയാദ്: സകാത്ത്, ടാക്‌സ്, കസ്റ്റംസ് പ്രവർത്തനങ്ങളുടെ നിലവാരം ഉയർത്താനും ഗുണഭോക്താക്കൾക്ക് വിശ്വസനീയമായ വിവരങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും ലഭിക്കാനുമായി പുതിയ ഡിജിറ്റൽ ടൂൾ 'ഇസ്അൽ സിയാദ്' പുറത്തിറക്കി സൗദി. സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ ഗവർണർ സുഹൈൽ അബൻമിയാണ് കഴിഞ്ഞ ദിവസം ടൂൾ പുറത്തിറക്കിയത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലുള്ള 'ഇസ്അൽ സിയാദ്' ഡിജിറ്റൽ കൺസൾട്ടന്റായി പ്രവർത്തിക്കുമെന്ന് 2025 ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തിൽ ഗവർണർ പറഞ്ഞു. ഉപയോക്താക്കൾക്ക് വിശ്വസനീയ വിവരങ്ങളും ഉത്തരങ്ങളും ഉടനടി നൽകുമെന്നും വ്യക്തമാക്കി. നികുതിദായകർ, ഇറക്കുമതിക്കാർ, കയറ്റുമതിക്കാർ, യാത്രക്കാർ, വ്യക്തികൾ എന്നിവരുൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും 24 മണിക്കൂറും സൗകര്യം ലഭിക്കുമെന്നും അബൻമി വിശദീകരിച്ചു.