< Back
Saudi Arabia
Saudi Arabia likely to experience widespread rain from today; Civil Defense issues alert
Saudi Arabia

സൗദിയിൽ ഇന്ന് മുതൽ വ്യാപക മഴക്ക് സാധ്യത; ജാ​ഗ്രതാനിർ‌ദേശവുമായി സിവിൽ ഡിഫൻസ്

Web Desk
|
18 March 2026 3:05 PM IST

മാധ്യമങ്ങളിലൂടെ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാണെമെന്ന് അധികൃതർ

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ ഇടങ്ങളിൽ തുടരണമെന്നും അധികൃതർ നിർദേശിച്ചു. വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്നും അകന്നു നിൽക്കുക, വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിൽ നീന്താൻ ശ്രമിക്കരുത്, ഔദ്യോഗിക മാധ്യമങ്ങളിലൂടെ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക എന്നിങ്ങനെ അധികൃതർ നിർദേശം നൽകി.

മക്ക, താഇഫ്, അൽ-കാമിൽ, തുടങ്ങി നിരവധി സ്ഥലങ്ങളിൽ ശക്തമായ മഴക്കും ആലിപ്പഴ വർഷത്തിനും കാറ്റിനും സാധ്യതയുണ്ട്. തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, മദീന, അസീർ, ജിസാൻ, നജ്‌റാൻ, ഹാഇൽ, ഖസീം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Similar Posts