
ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ കൂടുതല്‍ ഡിജിറ്റലാക്കി സൗദി
|സര്‍ട്ടിഫിക്കറ്റുകളില്‍ വിവരങ്ങള്‍ ഇനി ഇംഗ്ലീഷിലും
ദമ്മാം: ജനന മരണ സര്‍ട്ടിഫിക്കറ്റുകളുടെ പുതിയ പതിപ്പ് പുറത്തിറക്കി സൗദി അറേബ്യ. അറബിക് ഭാഷക്ക് പുറമെ ഇംഗ്ലീഷിലും വിവരങ്ങള്‍ ചേര്‍ത്താണ് പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുക. ഒപ്പം ഡിജിറ്റല്‍ വിവരങ്ങള്‍ അടങ്ങുന്ന ക്യു ആര്‍ കോഡും സര്‍ട്ടിഫിക്കറ്റുകളില്‍ ഉള്‍പ്പെടുത്തും. വ്യക്തിഗത പ്ലാറ്റ്ഫോമായ അബ്ഷിര്‍ സിസ്റ്റം വഴി ഇവ പരിശോധിക്കാനും പ്രിന്‍റ് ചെയ്യാനും അനുമതി നല്‍കുന്നതാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ സ്റ്റാറ്റസ് ഏജന്‍സിയാണ് പുതിയ പതിപ്പ് തയ്യാറാക്കിയത്.
ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അച്ചടി സുരക്ഷയും ഉയർന്ന നിലവാരവും ഉൾപ്പെടുത്തിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനും, സ്മാർട്ട് ഡിജിറ്റൽ സേവനങ്ങള്‍ നൽകുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ഏജന്‍സി വ്യക്തമാക്കി.