< Back
Saudi Arabia

Saudi Arabia
ഇറാന്റെ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് സൗദി
|22 March 2026 11:42 AM IST
നേരത്തെ ഖത്തറും ഇറാന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു
റിയാദ്: സൗദിയിലെ ഇറാൻ എംബസിയിലെ ഉദ്യോഗസ്ഥർ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം. സൈനിക പ്രതിനിധി, സഹായി, മിഷൻ സ്റ്റാഫിലെ മൂന്ന് ഉദ്യോഗസ്ഥർ എന്നിവരോടാണ് രാജ്യം വിടാൻ നിർദേശിച്ചത്. ഇവരെ രാജ്യത്ത് തുടരാൻ അർഹതയില്ലാത്തവരായി പ്രഖ്യാപിച്ചു. നേരത്തെ ഖത്തറും ഇറാന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.
അതേസമയം, സൗദി ഉൾപ്പടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് ആക്രമണം തുടരുകയാണ്. മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണ് ഇന്ന് റിയാദിലേക്കെത്തിയത്. ഇതിൽ രണ്ടെണ്ണം പ്രതിരോധിച്ചെന്നും ഒന്ന് ആളൊഴിഞ്ഞ പ്രദേശത്ത് പതിച്ചെന്നും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാത്രി ഒമ്പത് മണി മുതൽ ഇന്ന് രാവിലെ ആറ് മണിവരെ 20 ലധികം ഡ‍്രോണുകൾ കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമാക്കി എത്തിയിരുന്നു.